ബന്ധുവുമായി അവിഹിതം ആരോപിച്ച് സഹോദരിയുടെ തലയറുത്ത് സഹോദരന്‍മാര്‍ തെരുവില്‍ പ്രദര്‍ശിപ്പിച്ചു; ഇന്ത്യന്‍ ഗ്രാമങ്ങളിലെ നീതി നടപ്പാക്കള്‍ !

ലഖ്‌നൗ:ബന്ധുവുമായുള്ള അവിഹിതം ആരോപിച്ച് 17 വയസുകാരിയായ സഹോദരിയെ കഴുത്തറത്ത് കൊന്നു.ഉത്തര്‍ പ്രദേശിലെ ബഹ്മാനി ഗ്രാമത്തിലാണ് രാജ്യെത്തെ ഞെട്ടിച്ച സംഭവം നടന്നത്. ബന്ധുകൂടിയായ യുവാവുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് സഹോദരന്മാര്‍ ചേര്‍ന്ന് 17കാരിയുടെ കഴുത്തറുത്തു. അറുത്തെടുത്ത തലയുമായി ഇവര്‍ ഗ്രാമത്തില്‍ പ്രകടനം നടത്തുകയും ചെയ്തു.

ആളുകള്‍ സ്തബ്ധരായി നോക്കി നില്‍ക്കെയാണ് സംഭവം നടന്നത്. വീട്ടില്‍നിന്ന് പുറത്തേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുവന്ന ഫൂല്‍ ജെഹാന്‍ എന്ന പെണ്‍കുട്ടിയെ സഹോദരന്മാരായ ഗുല്‍ഹസന്‍(25), നാനി(20) എന്നിവര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. അര്‍ധസഹോദരനുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചുകൊണ്ടായിരുന്നു മര്‍ദനം. പിന്നീട് പെണ്‍കുട്ടിയെ അല്പം അകലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയ ഇവര്‍, വെട്ടുകത്തി ഉപയോഗിച്ച് കഴുത്ത് വെട്ടി മുറിച്ചു. ഒടുവില്‍ ചോരയൊലിക്കുന്ന തലയുമായി ഗ്രാമത്തിലൂടെ ഇരുവരും ചേര്‍ന്ന് പ്രകടനം നടത്തുകയും ചെയ്തു.
തിങ്കളാഴ്ച ഉച്ചയോടെ ഫൂല്‍ ജഹാനെ ബന്ധുവിന്റെ വീടിന്റെ സമീപത്തു കണ്ടതോടെയാണ് പ്രശ്‌നം തുടങ്ങിയത്. അയാളുമായുള്ള അടുപ്പം അവസാനിപ്പിക്കണമെന്ന് സഹോദരങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ഫൂല്‍ ജഹാന്‍ ചെവിക്കൊണ്ടിരുന്നില്ല. ഞായറാഴ്ച രാത്രി സഹോദരി ബന്ധുവിനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത് എന്ന് മനസ്സിലാക്കിയ സഹോദരന്മാര്‍ കോപാകുലരായി കൊലപാതകം നടത്തുകയായിരുന്നു.

തലയുമായി പ്രകടനം നടത്തിയശേഷംസഹോദരന്മാര്‍ ഒളിവില്‍പ്പോയി. ഇവര്‍ക്കുവേണ്ടി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. ഫൂല്‍ ജെഹാന്റെ തലയറ്റ ശരീരം ഏറെനേരം തെരുവില്‍ കിടന്നു. പൊലീസെത്തിയാണ് ശരീരം ആശുപത്രിയിലേക്ക് മാറ്റിയത്. ഒട്ടേറെപ്പേര്‍ ദൃക്‌സാക്ഷികളായെങ്കിലും സംഭവം ആരും പൊലീസില്‍ പരാതിപ്പെടാന്‍ ധൈര്യം കാണിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. സമീപത്തുണ്ടായിരുന്ന ഒരു സെക്യൂരിറ്റി ഗാര്‍ഡാണ് വിവരം പൊലീസില്‍ അറിയിച്ചത്.

ദുരഭിമാനക്കൊലപാതകങ്ങള്‍ ഉത്തരേന്ത്യയില്‍ അടിക്കടി നടക്കാറുണ്ട്. മിക്ക കേസ്സുകളിലും മാതാപിതാക്കളോ പ്രായമായ ബന്ധുക്കളോ ആണ് പ്രതികള്‍. എന്നാല്‍, ചെറുപ്പക്കാരായ യുവാക്കള്‍ ഇത്തരം നടപടികള്‍ക്ക് മുതിരുന്നത് അപൂര്‍വമാണെന്ന് പൊലീസ് പറയുന്നു.

Latest
Widgets Magazine