മറ്റൊരു ഇന്ത്യൻ വിസ്മയം തീർക്കുമോ..? രാജമൗലിയും പ്രഭാസും വീണ്ടും ഒന്നിക്കുന്നു

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ അലയൊലികള്‍ അടങ്ങും മുമ്പെ സൂപ്പര്‍ താരം പ്രഭാസും രാജമൗലിയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ദേശീയ മാധ്യമമായ ഡി.എന്‍.എ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.തന്റെ പുതിയ ചിത്രമായ സാഹോയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അമേരിക്കയിലാണ് പ്രഭാസ്.

150 കോടി മുതല്‍മുടക്കിലാണ് സാഹോ ഒരുങ്ങുന്നത്. ഇതിനിടെ പുതിയ ചിത്രത്തിന്റെ ആശയങ്ങള്‍ രാജമൗലിയും പ്രഭാസും തമ്മില്‍ സംസാരിച്ചതായാണ് വാര്‍ത്തകള്‍. രാജമൗലി പുതിയ സിനിമയുടെ സ്‌ക്രിപ്റ്റിംഗിലാണെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രഭാസിനെ നായകനാക്കി ഒരു ബോളിവുഡ് ചിത്രം ചെയ്യാന്‍ കരണ്‍ ജോഹര്‍ തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top