അല്ലയോ റവന്യു മന്ത്രീ …ഇത്തരം ഉദ്യോഗസ്ഥ തെമ്മാടികളെ വീടുകളിലെ കക്കൂസ് കഴുകാന്‍ അയക്കണം ;റവന്യു വകുപ്പില്‍ നിന്ന് ലഭിച്ച മറുപടി കത്ത് മനസ്സിലാക്കാനാകാതെ പായിച്ചിറ നവാസ് പ്രതികരിക്കുന്നു

കൊച്ചി: എല്ലാം ശരിയാക്കാൻ വന്ന മന്ത്രിസഭയും മന്ത്രിമാരും ഇതറിയുന്നുണ്ടോ ?വിപ്ലവ വായാടിത്തം പ്രസന്ഗിക്കുന്ന റവന്യു വകുപ്പ് മന്ത്രിയ്ക്ക് നല്‍കിയ പൊതുതാല്‍പര്യഹര്‍ജിക്ക് മറുപടിയായി ലഭിച്ച മറുപടി കത്ത് മനസ്സിലാക്കാനാകാതെ പൊതു പ്രവർത്തകൻ പായിച്ചിറ നവാസിന്റെ പ്രതികരണം വൈറലാകുന്നു . മറുപടി കത്ത് അയച്ച ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച്ചയാണ് സംഭവിച്ചിരിക്കുന്നതെന്ന് ആ കത്ത് കണ്ടാല്‍ ബോധ്യമാകും

നവാസിന്റെ പ്രതികരണം ഇങ്ങനെ….

പ്രിയ സുഹൃത്തുക്കളെ ….
ഞാന്‍ നിങ്ങളുടെ പായ്ച്ചിറ നവാസ്.

ഇത് നവമാധ്യമങ്ങളിലൂടെ അധികാരികളില്‍ എത്തിയില്ലങ്കിലും, പൊതുജനമറിയുന്നതിനായി ആത്മാര്‍ത്ഥമായി ഷെയര്‍ ചെയ്യണമെന്ന് താല്‍പര്യപ്പെടുകയാണ്.

ഞാന്‍ 23-12-2017-ല്‍ സംസ്ഥാന റെവന്യൂവകുപ്പ് മന്ത്രിക്കൊരു അതി ഗൗരവമായ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരുന്നു. ഇന്നലെ അതുമായി ബന്ധപ്പെട്ട് ഒരു ഔദ്യോഗിക മറുപടിക്കത്ത് എനിക്ക് പോസ്റ്റലിലൂടെ കിട്ടി. അതില്‍ മന്ത്രിയുടെ ഓഫീസിന്റെയും, എന്റെയും മേല്‍വിലാസങ്ങള്‍ കൃത്യമാണ്. പക്ഷെ തൊട്ട് താഴെയായി കൊടുത്തിരിക്കുന്നത് ഏത് ഭാഷയാണെന്നോ, എങ്ങനെ വായിക്കണമെന്നോ എനിക്ക് അറിയില്ല. എന്തായാലും സംസ്ഥാനത്തെ ഒരു മന്ത്രിയുടെ ഓഫീസില്‍ നിന്നും അയക്കുന്ന ഔദ്യോഗിക രേഖകള്‍ക്ക് ആ മന്ത്രിയും, ഓഫീസിലെ എല്ലാ ഉദ്യോഗസ്ഥരും ഒരുപോലെ ബാദ്ധ്യതയുള്ളവരാണ്. ഇതുപോലുള്ള ഗുരുതരമായതും, ശിക്ഷാര്‍ഹവുമായ കുറ്റങ്ങള്‍ ഇവരോട് ഏതെങ്കിലും പാവം കീഴുദ്യോഗസ്ഥര്‍ കാണിച്ചാല്‍ മന്ത്രിയുടെ ഓഫീസില്‍ വിളിച്ചുവരുത്തലായി, ശകാരിക്കലായി, മെമ്മോ കൊടുക്കലായി, സസ്‌പെന്‍ഷനില്‍ വരെയെത്തും.

ഇനി കാര്യത്തിലേയ്ക്ക് വരാം…….

ഇത്തരം ഉത്തരവാദിത്വമില്ലാതെ, മന്ത്രിയെയും – മന്ത്രിയുടെ ഓഫീസിനെയും നാണം കെടുത്തിയ, ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരെ എന്തിനാണ് പാവങ്ങളുടെ നികുതിപ്പണം കൊണ്ട് തീറ്റ കൊടുക്കുന്നത്..? ഈ മന്ത്രിയുടെ ഓഫീസിലെ രേഖ തപാല്‍വഴി അയക്കുന്നതിനായി കയ്യിലെടുക്കുമ്പോള്‍, മടക്കി കവറിലാക്കുമ്പോഴും , ഇത് ശ്രദ്ധിക്കാതെ പോയതാണ് എന്ന് വേണമെങ്കില്‍ പറയാം. പക്ഷെ പൊതുജനം വിശ്വസിക്കണമോ…??

നിര്‍ദ്ധനരും, വൃദ്ധരും, വലിയ വിദ്യാഭ്യാസമില്ലാത്തവരും, മറ്റ് പൊതുജനങ്ങളും വളരെ പാട്‌പെട്ടും, പല ദിവസങ്ങളും -സമയവും – സമ്പത്തും മെനക്കെടുത്തി വിവിധ സേവനങ്ങള്‍ക്കും, അര്‍ഹതപ്പെട്ട അവകാശങ്ങള്‍ക്കുമായി മന്ത്രിമാരെയും, അവരുടെ ഓഫീസിനെയും സമീപിക്കുമ്പോള്‍ ഇത്തരം ഉദ്യോഗസ്ഥ അലംഭാവവും – ധിക്കാരവും എങ്ങനെ ശരിയാകും…??

തിരുവനന്തപുരത്തുള്ള , പൊതുപ്രവര്‍ത്തകനായ, സാമാന്യ വിദ്യാഭ്യാസവുമുള്ള ഞാന്‍ ഈ മറുപടിക്കത്ത് ഇന്നോ-നാളെയോ നേരിട്ട് മന്ത്രിയെ തന്നെ ഏല്‍പ്പിക്കും. പക്ഷെ ഇതൊരു കോഴിക്കോടൊ, പാലക്കാടൊ, കാസര്‍ഗോഡോ ഉള്ളവര്‍ക്കോ, വലിയ വിദ്യാഭ്യാസമോ- എഴുത്തും വായനും അറിയാത്തവര്‍ക്കുമിങ്ങനെയൊരു കത്ത് കിട്ടിയാല്‍ അവര്‍ എന്ത് ചെയ്യും..? അവരുടെ മാനസ്സിക വ്യാകുലതകള്‍ എന്താവും..??
പലരും ഒരു അപേക്ഷയോ, നിവേദനമോ തയാറാക്കുന്നത് 40-50 രൂപ നല്‍കിയാണ്.navasa ravenue

കോര്‍പ്പറേഷന്റെ മാലിന്യങ്ങള്‍ വൃത്തിയാക്കാനായി ഉറക്കമില്ലാതെ രാത്രിയെന്നോ- പകലെന്നോ വിത്യാസമില്ലാതെ, മലമെന്നോ- മൂത്രമെന്നോ നോക്കാതെ 10,000 രൂപ ശമ്പളമുള്ള താല്‍ക്കാലിക ജോലിക്കാര്‍ പോലും വളരെ ഉത്തരവാദിത്വത്തോടെ അവരുടെ ജോലി ചെയ്യുന്നില്ലേ…??

ഈ സാഹചര്യത്തില്‍ 40,000-50,000 രൂപ ശമ്പളവും, ദിവസത്തില്‍ മൂന്നോ- നാലോ മണിക്കൂര്‍ മാത്രം ജോലിയും, അഇ യുള്ള ഓഫീസും, ചുവന്ന ബോര്‍ഡ് വെച്ച മുന്തിയ വാഹനങ്ങളിലും , വര്‍ഷത്തിലൊരു തവണയെങ്കിലും വിമാന യാത്രയകളും ചെയ്യുന്ന ഇത്തരം സാറന്‍മാരെ യഥാര്‍ത്ഥത്തില്‍ ഏല്‍പ്പിക്കേണ്ട ഏറ്റവും നല്ല ജോലി എന്തെന്ന് അറിയുമോ…???

മറുപടി ഞാന്‍ തന്നെ പറയാം…

മേല്‍പറഞ്ഞ കോര്‍പ്പറേഷന്‍ മാലിന്യങ്ങള്‍ വൃത്തിയാക്കുന്നവരുടെയും, പാവപ്പെട്ട കുടുംബശ്രീ ജോലിക്കാരുടെയും ….

വീടുകളിലെ കക്കൂസ് കഴുകാന്‍ അയക്കണം….

ഇത്തരം ഉദ്യോഗസ്ഥ തെമ്മാടികളെ….

 

Latest