ചെന്നൈ ടീമിന്റെ സെല്‍ഫിയില്‍ കുമ്മനടിച്ച് ഋഷഭ് പന്ത്: ഏറ്റെടുത്ത് ആരാധകര്‍ | Daily Indian Herald

കേരളം മുഴുവന്‍ റെഡ് അലര്‍ട്ട്…14 ജില്ലകളിലും അതീവ ജാഗ്രത നിര്‍ദ്ദേശം..

ചെന്നൈ ടീമിന്റെ സെല്‍ഫിയില്‍ കുമ്മനടിച്ച് ഋഷഭ് പന്ത്: ഏറ്റെടുത്ത് ആരാധകര്‍

മുംബൈ: ഒരേ സമയം ധോണിയെ പോലുള്ള മുതിര്‍ന്ന താരങ്ങളുടേയും ശുബ്മാന്‍ ഗില്ലിനേയും റിഷഭ് പന്തിനേയും പോലുള്ള യുവതാരങ്ങളുടേയും പ്രകടനം കൊണ്ട് ശ്രദ്ധേയമാണ് ഇത്തവണത്തെ ഐപിഎല്‍. ഒരുപക്ഷെ ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച സീസണാകും ഇന്നലെ അവസാനിച്ചത്.

ഐപിഎല്ലിലെ യുവതാരങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായ താരമാണ് റിഷഭ് പന്ത്. തോല്‍വിയിലും പലപ്പോഴും ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് ആശ്വാസമായത് റിഷഭ് പന്തിന്റെ പ്രകടനമാണ്. പന്തിന്റെ പ്രകടനം ഇത്തവണത്തെ എമേര്‍ജിങ് പ്ലെയറിനുള്ള പുരസ്‌കാരത്തിലാണ് അവസാനിച്ചത്.

ഇതിനിടെ കിരീടം നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങള്‍ക്കൊപ്പം സെല്‍ഫിയ്ക്ക് പോസ് ചെയ്യുന്ന റിഷഭിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇന്നലെ മല്‍സരശേഷം നടന്ന പുരസ്‌കാര ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പന്ത്. കിരീട നേട്ടത്തിന് ശേഷം ചെന്നൈ താരങ്ങള്‍ സെല്‍ഫിയെടുത്തപ്പോള്‍ പന്തിനേയും വിളിക്കുകയായിരുന്നു.

ഐപിഎല്ലിന് പുറത്ത് തങ്ങളെല്ലാം സുഹൃത്തുക്കളാണെന്ന് താരങ്ങള്‍ പറയാതെ പറയുകയാണ് ചിത്രത്തിലൂടെ. അതേസമയം, ധോണിയുടെ ടീം വിജയിച്ചു എന്നതില്‍ താന്‍ ഒരുപാട് സന്തോഷിക്കുന്നുണ്ടെന്ന് പന്ത് പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ ധോണിയുടെ പിന്മുറക്കാരാനായാണ് പന്തിനെ പലരും വിലയിരുത്തുന്നത്.

Latest
Widgets Magazine