പ്രേമിച്ച് യുദ്ധം ചെയ്ത് നസ്രാണിയെക്കെട്ടിയപ്പോള്‍ തെറിവിളിച്ചവര്‍ ഹാദിയക്കായി യുദ്ധം ചെയ്യുന്നു; ഇന്‍കമിങ് ഫ്രീ ഔട്ട്ഗോയിങ് ബാന്‍

തിരുവനന്തപുരം: ഹാദിയയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന എസ്ഡിപിഐ അനുഭാവികള്‍ സൈബര്‍ ലോകത്തെ വിദ്വേഷം നിറയ്ക്കുന്നെന്ന പരാതി ഉയരുകയാണ്. മലപ്പുറത്ത് പെണ്‍കുട്ടികള്‍ ഫ്‌ളാഷ് മോബ് കളിച്ചതിനെതിരെ തെറിവിളിച്ചവരും ഇതേകൂട്ടരാണെന്ന വാദം ഉയരുകയാണ്. അതില്‍ തെറിവിളികളും അവര്‍ക്ക് നരകത്തിലെ വിറകുകൊള്ളിയാകാനാണ് വിധിയെന്ന് പറഞ്ഞ് തെറിവിളികളുമായി രംഗത്തെത്തി മുസ്ലീങ്ങലിലെ രാഷ്ട്രീയഭേതമില്ലായിരുന്നു എന്നും വാദമുണ്ട്. സ്ത്രീ വിഷയങ്ങളില്‍ പലരും കാണിക്കുന്ന ഇരട്ടത്താപ്പ് എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇവരുടെ പ്രവൃത്തി.

ഇസ്ലാമികമായി അധപ്പതനമാണെന്നും പറഞ്ഞ് ഡാന്‍സ് കളിച്ച പെണ്‍കുട്ടികളെ അവഹേളിക്കുന്നത് ഇപ്പോഴും തുടരുകായാണ്. എന്നാല്‍, ഇത്തരം മതവാദികളുടെ കരണത്തടിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ഇഷ്ടപ്പെട്ട പുരുഷനെ മതത്തിന്റെ വേലിക്കെട്ടുകള്‍ മറികടന്ന് വിവാഹം ചെയ്ത മുസ്ലിം നാമധാരിയായ യുവതിയുടെ പോസ്റ്റാണ് സൈബര്‍ ലോകം ഏറ്റെടുത്തത്. ആലുവ സ്വദേശിനിയും ഡിവൈഎഫ്ഐ പ്രവര്‍ത്തകയുമായ ഷഹിന്‍ ജോജോയാണ് ഒറ്റ ഫേസ്ബുക്ക് പോസ്റ്റു കൊണ്ട് താരമായത്.

താന്‍ ക്രിസ്ത്യാനിയെ വിവാഹം കഴിച്ച വേളയില്‍ കുടുംബത്തില്‍ നിന്നുണ്ടായ എതിര്‍പ്പുകള്‍ ചൂണ്ടിക്കാട്ടിയാണ് അവരുടെ ഫേസ്ബുക്ക് പോസ്റ്റ്. അന്ന് തന്നെ വീട്ടില്‍ കേറ്റില്ലെന്ന് പറഞ്ഞ് ചട്ടം കെട്ടിയവര്‍ ഇപ്പോള്‍ ഹാദിയയുടെ സ്വാതന്ത്ര്യത്തിനായി വാദിക്കുന്ന കാര്യമാണ് ഇവര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിലെ വൈരുധ്യം ചൂണ്ടിക്കാട്ടിയ ഫേസ്ബുക്ക് പോസ്റ്റ് സുഡാപ്പി വിരുദ്ധയുടെ ഭാഗമായി നിരവധി പേരാണ് ഷെയര്‍ ചെയ്തതത്. അന്ന് തന്റെ വിവാഹത്തിനെതിരെ വാളെടുത്തവരെ പേടിച്ച് ഉമ്മയെ കാണാന്‍ പോലും പേടിച്ചാണ് പോകുന്നതെന്നും ഷഹിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

ഷാഹിന്‍ ജോജോയുടെ ഫേസ്ബുക്ക് പോസ്റ്റി ഇങ്ങനെയാണ്:

പണ്ട് പണ്ടൊരിക്കല്‍ ഞാനിങ്ങനെ വീട്ടുകാരുമായി ജുദ്ധം ചെയ്ത് നസ്രാണിയെ കെട്ടി ജീവിതം ആരംഭിച്ച കാലത്ത് എന്തൊക്കെ സംഭവിച്ചാലും ശരി …നായിന്റെ മോളെ വീട്ടില്‍ കേറ്റരുത് എന്ന് ഘോരഘോരം പ്രഖ്യാപിച്ച മാമാന്റെയും കൊച്ചാപ്പാ മൂത്താപ്പാമാരുടെയൊക്കെ fb വരെ വെറുതെ ഒന്നു പോയിനോക്കി….. സ്വാതന്ത്ര്യത്തിനായുള്ള മുറവിളികളാണ് സൂര്‍ത്തുക്കളേ…….!
ഷപ്പോട്ട ഹാദിയ?? ഹാദിയയ്ക്ക് വേണം സ്വാതന്ത്ര്യം എന്ന്, ഇപ്പോഴും ഈ പറഞ്ഞ ബന്ധുക്കളെ പേടിച്ച് പെറ്റതള്ളയെ നേരെ ചൊവ്വേ കാണാന്‍ സ്വാതന്ത്ര്യം ഇല്ലാത്ത ഞാന്‍.

നാനൂറിലേറെ പേര്‍ ഷെയര്‍ ചെയ്ത പോസ്റ്റില്‍ നൂറ് കണക്കിന് ആളുകള്‍ കമന്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇന്‍കമിങ് ഫ്രീ ഔട്ട്ഗോയിങ് ബാന്‍ എന്നു പറയുന്നത് ഇതിനെയാണെന്നാണ് കമന്റുകള്‍. ഒരു ഒന്നൊന്നര പോസ്റ്റായി പോയി എന്നും പറഞ്ഞു നിരവധി പേര്‍ കമന്റുകള്‍ രേഖപ്പെടുത്തി.

Latest