ഫാദറിന് വധഭീഷണിയുണ്ടായിരുന്നു!!! സിസ്റ്റര്‍ അുപമയുടെ വെളിപ്പെടുത്തല്‍; തങ്ങളുടെ ജീവനും അപകടത്തിലെന്ന് സിസ്റ്റര്‍

കോട്ടയം: കന്യാസ്ത്രീ പീഡനക്കേസില്‍ നിര്‍ണ്ണായക മൊഴി നല്‍കിയ വൈദികന്‍ മരണപ്പെട്ട സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു. തിനിക്ക് വധഭീഷണി ഉണ്ടെന്ന് വൈദികന്‍ സൂചന നല്‍കിയിരുന്നെന്ന് സിസ്റ്റര്‍ അനുപമ വെളിപ്പെടുത്തി. ഫാദറിന്റെ മരണത്തില്‍ ഭയമുണ്ടെന്നും സിസ്റ്റര്‍ പറഞ്ഞു.

ഫാദറിന്റെ മരണത്തില്‍ ഭയമുണ്ടെന്നും തങ്ങളുടെ ജീവനും തങ്ങളെ അനുകൂലിക്കുന്നവരുടെ ജീവനും അപകടത്തിലാണെന്നും അനുപമ പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ ഫാ. കുര്യാക്കോസ് കാട്ടുത്തറയെ ഇന്നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് ജലന്ധറിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നു പുലര്‍ച്ചെയാണ് മരണം നടന്നതെന്നു സൂചന. മരണത്തില്‍ ദുരൂഹതയെന്നു ബന്ധുക്കളും സഹ വൈദികരും ആരോപിച്ചിരുന്നു.

ഫ്രാങ്കോയ്ക്കെതിരെ കടുത്ത നിലപാട് എടുത്തതിന്റെ പേരില്‍ മുന്‍പ് പല തവണയും ഇദ്ദേഹം ഭീഷണി നേരിട്ടിരുന്നു. ഫ്രാങ്കോക്കെതിരെ മാധ്യമങ്ങളിലൂടെ പരസ്യമായി പ്രതികരിക്കാന്‍ തയ്യാറായ വൈദികനായിരുന്നു ഇദ്ദേഹം.

കന്യാസ്ത്രീകളുടെ ജീവൻ അപകടത്തിൽ !!പരാതിക്കാരിയെ നിശബ്ദമാക്കാൻ നീക്കം. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പ്രതിഷേധിച്ച കന്യാസ്ത്രീകളുടെ ജീവിതം ദുരിതത്തില്‍; കുറ്റപത്രം സമര്‍പ്പിക്കാത്തതില്‍ ആശങ്ക സിസ്റ്റര്‍ അനുപമക്കെതിരെ വിശ്വാസികളുടെ പ്രതിഷേധം; കണ്ണീരോടെ സിസ്റ്റര്‍ പള്ളിവിട്ടിറങ്ങി അല്‍പാല്‍പ്പം വിഷം തന്ന് ഞങ്ങളെ കൊല്ലും!! തുറന്ന് പറഞ്ഞ് സിസ്റ്റര്‍ അനുപമ; മൊഴി നല്‍കിയ ഫാദര്‍ മരിച്ചതിന് പിന്നില്‍ ഫ്രാങ്കോയുടെ ആളുകള്‍ ഫ്രാങ്കോയുടെ ക്യാബിനറ്റിലെ വൈദികൻ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട്ടെ മഠത്തിലെത്തിയത് കൊലപ്പുള്ളിക്കൊപ്പം!!!മാനസിക സമ്മര്‍ദ്ദത്താലാക്കാൻ ഗൂഢനീക്കം
Latest
Widgets Magazine