അവധിക്കാലം ആകാശത്ത് ചുറ്റിക്കറങ്ങി ആസ്വദിക്കാം; പന്ത്രണ്ട് രൂപയുടെ  കിടിലം ഓഫറുമായി സ്‌പൈസ് ജറ്റ്

ന്യൂഡല്‍ഹി: അവധിക്കാലം അടിച്ച് പൊളിക്കാന്‍ സ്‌പൈസ് ജറ്റിന്റെ സൂപ്പര്‍ ഓഫര്‍. വേനലവധി അവസാനിപ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് കിടിലന്‍ ഓഫറുകളുമായി സ്‌പൈസ് ജെറ്റ് രംഗത്തെത്തിയത്. 12-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് പുതിയ ഓഫറുമായി സ്‌പൈസ് ജെറ്റ് രംഗത്തെത്തിയിരിക്കുന്നത്. കമ്പനിയുടെ 12-ാം വാര്‍ഷികത്തിന്റെ ഭാഗമായി 12 രൂപയ്ക്കു ടിക്കറ്റ് എന്ന അത്യുഗ്രന്‍ ഓഫറാണ് സ്‌പൈസ് ജെറ്റ് നല്‍കുന്നത്. ആഭ്യന്തര, രാജ്യാന്തര യാത്രക്കാര്‍ക്ക് ഈ ഓഫര്‍ ലഭിക്കും.

രാജ്യത്തിനകത്തും പുറത്തും ഈ ഓഫര്‍ ലഭ്യമാണ്. നികുതിയോ സര്‍ചാര്‍ജുകളോ ഉള്‍പ്പെടാതെയാണ് ഈ ടിക്കറ്റ് നിരക്ക്. മേയ് 23 മുതല്‍ മേയ് 28 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാവുക. ഈ ഓഫറില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റ് 2017 ജൂണ്‍ 26 മുതല്‍ 2018 മാര്‍ച്ച് 24 വരെ ഈ ഓഫര്‍ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എല്ലാ ഇന്ത്യക്കാര്‍ക്കും വിമാനയാത്രയ്ക്കു അവസരമൊരുക്കാനാണ് ഓഫര്‍ ആരംഭിച്ചതെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ലക്കി ഡ്രോ മത്സരവും നടത്തും. വിജയികള്‍ക്ക് സൗജന്യ രാജ്യാന്തര വിമാന ടിക്കറ്റ്, 10,000 രൂപയുടെ ഹോട്ടല്‍ വൗച്ചര്‍ എന്നിവയാണു സമ്മാനം. 46 കേന്ദ്രങ്ങളിലേക്കായി ദിവസവും ഏകദേശം 358 വിമാന സര്‍വീസുകളാണ് സ്‌പൈസ് ജെറ്റ് നടത്തുന്നത്.

Top