‘തന്മയയും ഓംകാറും ചേര്‍ന്നപ്പോള്‍ കുടുംബം പൂര്‍ണമായി’; ഇത് പ്രത്യകതയുള്ള വിവാഹ വാര്‍ഷികം, ഫോട്ടോ പങ്കുവെച്ച് നരേൻ

നടന്‍ നരേന്റെയും മഞ്ജു ഹരിദാസിന്റെയും വിവാഹ വാര്‍ഷികമാണ് ഇന്ന്. ഭാര്യ മഞ്ജു ഹരിദാസിന് വാര്‍ഷിക ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് നരേന്‍. ഇത് പ്രത്യേകതയുള്ള വിവാഹ വാര്‍ഷികമെന്നാണ് താരം എഴുതിയിരിക്കുന്നത്.

‘മകള്‍ തന്മയയും ഓംകാറും ചേര്‍ന്നപ്പോള്‍ നമ്മുടെ കുടുംബം പൂര്‍ണമായി’ എന്ന അടിക്കുറിപ്പോടെയാണ് നരേന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രിയപ്പെട്ടവള്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേരുന്നതായും നരേന്‍ കുറിച്ചു. നരേന്‍ നായകനായി എത്താനുള്ള മലയാള ചിത്രം ‘ക്വീന്‍ എലിസബത്ത്’ ആണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top