ജയറാം ചിത്രത്തിൽ സണ്ണി ലിയോൺ നായിക

സണ്ണി ലിയോണ്‍ ജയറാം ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തുന്നു. ജയറാമിനെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിലാകും സണ്ണിയെത്തുക. ജയറാമിനും സണ്ണിക്കുമൊപ്പം ഹണി റോസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിനയ് ഫോര്‍ട്ട് എന്നിവരും ചിത്രത്തിലുണ്ടാകും.സണ്ണിയുടെ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

ഷാന്‍ റഹ്മാനാകും സംഗീതം ഒരുക്കുക. ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിന് ശേഷമാകും ഒമര്‍ ലുലു ഈ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുക.ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകും. സണ്ണി മുമ്പ് കൊച്ചിയിൽ വന്നപ്പോൾ ജന സാഗരമായിരുന്നു കാണാൻ എത്തിയത്. കൊച്ചി നഗരം കണ്ട വലിയ ജന കൂട്ടമായത് മാറി.

ആരാധകരിൽ ഉള്ള സണ്ണിയുടെ സ്വാധീനം സിനിമയിലേക്ക് എത്തിക്കാനാണ്‌ അണിയറ നീക്കങ്ങൾ.മുമ്പ് മിയാ ഖലീഫ ചിത്രത്തിലെത്തുന്ന എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മിയയെ മാറ്റി സണ്ണിയെ അഭിനയിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും സൂചനയുണ്ട്. അതേസമയം, ഇക്കാര്യത്തില്‍ പൂര്‍ണ്ണമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Latest
Widgets Magazine