മലയാളിയായ കളരിയഭ്യാസിയുടെ വേഷത്തില്‍ സണ്ണി ലിയോണ്‍

മലയാളിയായ കളരിയഭ്യാസിയുടെ വേഷത്തില്‍ സണ്ണി ലിയോണ്‍ എത്തുന്ന വീരമഹാദേവിയുടെ ഫസ്റ്റ്‌ലുക്ക് എത്തി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തമിഴ് സംവിധായകന്‍ വി.സി.വടിവുടയാനാണ്. സ്റ്റീഫ്‌സ് കോര്‍ണര്‍ ഫിലിംസിന്റെ ബാനറില്‍ പൊന്‍സെ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്.

ഏറെ താല്‍പര്യത്തോടുകൂടിയാണ് സണ്ണി ലിയോണ്‍ പ്രോജക്ടില്‍ ഒപ്പ് വച്ചത്. നൂറ്റന്‍പത് ദിവസത്തെ ഡേറ്റാണ് അവര്‍ ചിത്രത്തിനായി നല്‍കിയിരിക്കുന്നത്. ഇതിന് ശേഷമേ ഇനി മറ്റ് സിനിമകളില്‍ അഭിനയിക്കുന്നുള്ളുവെന്നും ഒരുപാട് കാലമായി താന്‍ പ്രതീക്ഷിച്ച വേഷമാണിതെന്നും സണ്ണി പ്രതികരിച്ചിരുന്നു. ‘ആദ്യമായാണ് ഞാന്‍ ഒരു ചരിത്ര സിനിമ ചെയ്യുന്നത്. അതും ഒരു തനി മലയാളി പെണ്‍കൊടിയായി. ദക്ഷിണേന്ത്യയില്‍ എനിക്ക് ഒരുപാട് ആരാധകരുണ്ട്. അവരെ തൃപ്തിപ്പെടുത്തുന്ന സിനിമയായിരിക്കും ഇത്’ സണ്ണി പറഞ്ഞിരുന്നു.

കേരളത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രത്തിനായി തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് അണിയറക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സണ്ണി ലിയോണിനൊപ്പം നാസര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ഗ്രാഫിക്‌സിനും ഏറെ പ്രാധാന്യമുള്ള സിനിമയാണ് വീരമഹാദേവി.

Latest
Widgets Magazine