Connect with us

Kerala

കണ്ണൂർ വിമാനത്താവളത്തിൽ എയർഇന്ത്യാ എക്‌സ്‌പ്രസ്‌ പറന്നിറങ്ങി

Published

on

കണ്ണൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ വലിയ യാത്രാ വിമാനം വന്നിറങ്ങി. ഇതോടെ വ്യോമയാന ഭൂപടത്തിൽ കണ്ണൂർ വിമാനത്താവളവും വരച്ചുചേർക്കപ്പെട്ടു. തിരുവനന്തപുരത്തുനിന്നും എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ 737800 ബോയിങ് വിമാനമാണ് പരീക്ഷണപ്പറക്കലിനെത്തിയത്.

വ്യാഴാഴ്ച രാവിലെ 9.57 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു പുറപ്പെട്ട ഐ എക്സ് 555/ എഎക്സ് ബി 555 വിമാനം 10.27 ന് കണ്ണൂർ വിമാനത്താവള മേഖലയിലെത്തി. തുടർന്ന് 10.35 ഓടെ ആദ്യ റൗണ്ട് പൂർത്തിയാക്കി. പല തവണ ലാൻഡിങ്ങും ടേക്ക് ഓഫും നടത്തുന്നതിലൂടെ റൺവേയുടെയും സാങ്കേതിക സംവിധാനങ്ങളുടെയും പ്രവർത്തനക്ഷമത വിലയിരുത്തും. കിയാൽ എംഡി വി തുളസീദാസും ഉന്നത ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും പരീക്ഷണപ്പറക്കലിനു് സാക്ഷ്യം വഹിച്ചു. രണ്ടു ദിവസമായി നടന്ന ഡിജിസിഎ പരിശോധനയുടെ തുടർച്ചയായാണ് വലിയ യാത്രാ വിമാനം ഉപയോഗിച്ചുള്ള പരീക്ഷണപ്പറക്കൽ ആരംഭിച്ചത്. ചെറുവിമാനങ്ങൾ ഇതിനകം പത്തതവണ ഇവിടെ ഇറക്കിയിട്ടുണ്ട്.10

വിമാനത്താവളത്തിന് ലൈസൻസ് ലഭിക്കുന്നതിന‌് എല്ലാ പരിശോധനകളും പൂർത്തിയായതോടെയാണ്‌ വ്യാഴാഴ്ച എയർ ഇന്ത്യ എക്സ്പ്രസിന്റെ വലിയ യാത്രാവിമാനം പരീക്ഷണാർഥം എയർ ഇന്ത്യാ എക്‌സ്‌പ്രസ്‌ പറന്നിറങ്ങിയത്‌. ഇതോടെ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉദ്യോഗസ്ഥർ വ്യോമയാന മന്ത്രാലയത്തിന് പരിശോധനാ റിപ്പോർട്ട് നൽകിയാലുടൻ വാണിജ്യ സർവീസിനായുള്ള അനുമതി ലഭിക്കും.

വലിയ വിമാനം സുരക്ഷിതമായി ഇറങ്ങിയാൽ ഈമാസം തന്നെ വിമാനത്താവള ലൈസൻസ് നൽകുമെന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു ഉറപ്പ് നൽകിയിരുന്നു. മുഖ്യമന്ത്രി ചികിത്സ കഴിഞ്ഞ‌് തിരിച്ചെത്തിയാലുടൻ ഉദ്ഘാടനത്തീയതി തീരുമാനിക്കും. ജെറ്റ് എയർവേസ്, ഗോ എയർ, ഇൻഡിഗോ കമ്പനികൾക്ക് അന്താരാഷ്ട്ര‐ ആഭ്യന്തര സർവീസുകൾ നടത്താൻ അനുമതിയായി. കൂടാതെ ടിക്കറ്റ് ചാർജ് കുറഞ്ഞ ഉഡാൻ വിമാന സർവീസുകളുമുണ്ടാകും. ഒക്ടോബർ 29ന് പുറത്തിറങ്ങുന്ന ഈ വിമാനക്കമ്പനികളുടെ ശൈത്യകാല ഷെഡ്യൂളിൽ കണ്ണൂർ വിമാനത്താവളവും ഇടംപിടിക്കും.

Advertisement
National14 hours ago

കൊടിക്കുന്നിലിൻ്റെ ഹിന്ദി സത്യപ്രതിജ്ഞ: കയ്യടികളുമായി ബിജെപി; സോണിയ ഗാന്ധിയുടെ ശകാരത്തില്‍ കേരള എംപിമാര്‍ മലയാളം മൊഴിഞ്ഞു

Kerala15 hours ago

വധ ഭീഷണി, കോടതി സ്റ്റേ: മാണി കോണ്‍ഗ്രസില്‍ കൂട്ടപ്പൊരിച്ചില്‍; കരുക്കള്‍ നീക്കി ഇരുപക്ഷവും

Kerala15 hours ago

ഇടതും വലതും കൈകോര്‍ത്ത് പിസി ജോര്‍ജിനെ തെറിപ്പിച്ചു..!! പഞ്ചായത്ത് ഭരണം ജനപക്ഷത്തിന് നഷ്ടമായി

Kerala18 hours ago

മാണിയിലൂടെ നടക്കാത്തത് മകനിലൂടെ സാധിക്കാന്‍ സിപിഎം; മുന്നണിയിലെത്തിക്കാന്‍ ശ്രമം തുടങ്ങി

Entertainment18 hours ago

ദാമ്പത്യബന്ധം വേര്‍പെടുത്തിയ ശേഷം റിമി കഴിയുന്നത് ഇങ്ങനെ; വേദിയിലെ ഊര്‍ജ്ജം ജീവിതത്തിലും ആവര്‍ത്തിച്ച് ഗായിക

National19 hours ago

ലോക്‌സഭയുടെ ആദ്യ സമ്മേളനം ഇന്ന്; നാഥനും നന്തനുമില്ലാതെ കോണ്‍ഗ്രസ്

Kerala19 hours ago

പികെ ശശിക്കെതിരായി പരാതി ഉന്നയിച്ച പെണ്‍കുട്ടി രാജിവച്ചു..!! പരാതി ഒതുക്കിയതില്‍ പ്രതിഷേധം

Crime20 hours ago

പ്രണയ നൈരാശ്യം, നമ്പര്‍ ബ്ലോക്ക് ചെയ്തത് വൈരാഗ്യം കൂട്ടി: കൊലയ്ക്ക് ശേഷം ആത്മഹ്യ ചെയ്യാന്‍ പദ്ധതിയിട്ടു

Crime1 day ago

പൊന്ന്യത്ത് സി.പി.എം- ബി.ജെ.പി സംഘര്‍ഷം ബോംബേറില്‍ ഏഴ് പേര്‍ക്ക് പരിക്ക്

Kerala1 day ago

കേരള കോണ്‍ഗ്രസിലെ പിളര്‍പ്പിന് പിന്നില്‍ ഉമ്മന്‍ചാണ്ടി!!!

Crime3 weeks ago

മുടിഞ്ഞു പോകും ,നീയും നിന്റെ കുടുംബവും നശിച്ചുപോകും !..ഭയം വിതച്ച് മനുഷ്യമനസുകളിൽ വിഷ വിത്തുകൾ വിതക്കുന്ന വൈദികനെ അയർലണ്ടിൽ ബാൻ ചെയ്യണം -ഒപ്പുശേഖരണവുമായി ക്രിസ്ത്യൻ വിശ്വാസികൾ

Crime2 days ago

തൃശൂര്‍ ബറ്റാലിയനില്‍ തുടങ്ങിയ ബന്ധം: സാമ്പത്തിക ഇടപാടുകളും; കലഹം ആരംഭിച്ച കാരണം അന്വേഷിച്ച് പോലീസ്

Entertainment18 hours ago

ദാമ്പത്യബന്ധം വേര്‍പെടുത്തിയ ശേഷം റിമി കഴിയുന്നത് ഇങ്ങനെ; വേദിയിലെ ഊര്‍ജ്ജം ജീവിതത്തിലും ആവര്‍ത്തിച്ച് ഗായിക

Kerala2 weeks ago

ലക്ഷ്മി നായരുടെ അനധികൃത ഫ്‌ലാറ്റ് സമുച്ഛയം: പ്രളയ ഫണ്ടില്‍ നിന്നും 88 ലക്ഷം നല്‍കി സര്‍ക്കാര്‍

Crime2 days ago

സൗമ്യയുമായി അടുപ്പമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തൽ; തര്‍ക്കം വ്യക്തിവൈരാഗ്യമായി മാറിയെന്ന് അജാസിൻ്റെ മൊഴി

Crime6 days ago

ജാസ്മിന്‍ ഷാ കുടുങ്ങുന്നു..?! നടന്നത് മൂന്നര കോടിയുടെ വെട്ടിപ്പ്; രേഖകളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച്

Entertainment4 days ago

ചായക്കപ്പിന് പകരം ബ്രാ കപ്പ് ഊരി നല്‍കി പൂനത്തിന്റെ മറുപടി; അഭിനന്ദനെ കളിയാക്കിയ പരസ്യത്തിനെതിരെ താരം

Crime2 days ago

പണമിടപാട് വിവാഹംകഴിക്കണമെന്ന ആവശ്യത്തിലെത്തി..!! നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മകനും അമ്മയും മൊഴി നല്‍കി

Entertainment5 days ago

ചിത്രത്തില്‍ അഭിനയിക്കാന്‍ വഴങ്ങിക്കൊടുക്കണമെന്ന് സംവിധായകന്‍: തിക്താനുഭവം വെളിപ്പെടുത്തി നടി ശാലു ശ്യാമു

National2 weeks ago

‘അമിത് ഷാ’ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം!! അധികാര ദുര്‍വിനിയോഗം നടത്തും!! ഇന്ത്യയുടെ അദൃശ്യനായ പ്രധാനമന്ത്രി; കൂടുതല്‍ ശക്തന്‍- കൂടുതല്‍ അപകടകാരി’

Trending

Copyright © 2019 Dailyindianherald