പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ സമാധാന ചര്‍ച്ചകള്‍ വീണ്ടും വഴിമുട്ടി. ഇറാനും അമേരിക്കയും തമ്മില്‍ ഇന്ന് നടക്കാനിരുന്ന ദോഹ ചര്‍ച്ചകളില്‍ അനിശ്ചിതത്വം തുടരുന്നു. ദോഹയില്‍ ഇറാന്‍ പ്രതിനിധി സംഘം എത്തുമെങ്കിലും ചര്‍ച്ചകള്‍ക്ക് പദ്ധതിയിട്ടില്ലെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായിയുടെ പ്രതികരണം. ഇന്ന് ദോഹയില്‍ ഇറാന്‍ അമേരിക്ക ചര്‍ച്ച നടക്കുമെന്ന് ആവര്‍ത്തിച്ച് ട്രംപ് രം?ഗത്തെത്തി. ചര്‍ച്ച ഇറാന്റെ ആണവ നിരായുധീകരണത്തിലാകും ഊന്നല്‍ നല്‍കുകയെന്നും ട്രംപ് വ്യക്തമാക്കി. വാഷിങ്ടണ്ണില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് പ്രതികരണം.
അമേരിക്ക വ്യവസ്ഥകള്‍ പാലിച്ചാല്‍ ഇറാനും വ്യവസ്ഥകള്‍ പാലിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി. ഖത്തറിലുള്ള ഇറാന്റെ മരവിപ്പിച്ച 1200 കോടി ഡോളറിന്റെ ആസ്തിയില്‍ 600 കോടി ഡോളര്‍ ഉടന്‍ വിട്ടു കിട്ടുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ അറിയിച്ചു. എന്നാല്‍ ആസ്തി വിട്ടു നല്‍കല്‍ ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ പാലിച്ചാല്‍ മാത്രമെന്നാണ് അമേരിക്കയുടെ പ്രതികരണം.
വിട്ടു നല്‍കുന്ന ഇറാന്റെ 600 കോടി ഡോളര്‍ ഉപയോഗിച്ച് അമേരിക്കന്‍ കാര്‍ഷികോല്‍പന്നങ്ങള്‍ ഇറാന്‍ വാങ്ങുമെന്നും അമേരിക്ക വ്യക്തമാക്കി. ഇസ്രയേലിന്റെ എതിര്‍പ്പ് വകവയ്ക്കാതെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാന്‍ സംഘര്‍ഷത്തെ ലെബനോണിലെ വെടിനിര്‍ത്തലുമായി ബന്ധിപ്പിച്ചതെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാട്‌സ് ആരോപിച്ചു. ഹിസ്ബുല്ലയെ പൂര്‍ണമായി നിരായുധീകരിക്കുന്നതു വരെ ലെബനോണില്‍ തുടരാന്‍ ഇസ്രയേലിന് അമേരിക്കന്‍ പിന്തുണയുണ്ടെന്നും കാട്‌സ് അവകാശപ്പെട്ടു.
ഇറാനുമായുള്ള അമേരിക്കയുടെ ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെ വീണ്ടും ആക്രമിക്കുമെന്നും കാട്‌സ് മുന്നറിയിപ്പ് നല്‍കി. ഹോര്‍മുസില്‍ ഒമാനോട് ചേര്‍ന്നുള്ള ബദല്‍ കപ്പല്‍പ്പാത അനുവദിക്കില്ലെന്ന നിലപാട് ഇറാന്‍ ആവര്‍ത്തിച്ചു. ഹോര്‍മുസിലെ കപ്പല്‍പ്പാതയുമായി ബന്ധപ്പെട്ട് ഒമാന്‍ സഹകരിച്ചില്ലെങ്കില്‍ ഇറാന്‍ സ്വയം നടപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.


