കെ സുധാകരനെ തള്ളി രമേശ് ചെന്നിത്തല.ആ യോഗം ഓപ്പറേഷന്‍ തൂഫാന്റെ തലയില്‍ കെട്ടിവെയ്‌ക്കേണ്ട എന്ന് ആഭ്യന്തരമന്ത്രി !കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള പിടിവലിയിൽ ചെന്നിത്തലയെ ആദ്യം പിന്തുണച്ച കെ സുധാകരനെ ഇപ്പോൾ തള്ളിപറഞ്ഞുകൊണ്ട് ചെന്നിത്തല .ഓപ്പറേഷന്‍ തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെന്ന പേരില്‍ കെ സുധാകരന്‍ എംപി കൊച്ചിയില്‍ യോഗം വിളിച്ചതില്‍ ആണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്തി ഉണ്ടായിരിക്കുന്നത് . കൊച്ചിയിലെ യോഗം സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആഭ്യന്തര വകുപ്പ് അങ്ങനെ ഒരു യോഗം ചേരുമെന്ന് തോന്നുന്നുണ്ടോ എന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ആരാണ് യോഗം വിളിച്ചതെന്നോ ആരൊക്കെയാണ് യോഗത്തില്‍ പങ്കെടുത്തതെന്നോ അറിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓപ്പറേഷന്‍ തൂഫാന്റെ യോഗം വിളിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥരാണ്. ഉന്നത ഉദ്യോഗസ്ഥര്‍ അറിഞ്ഞ് മാത്രമേ തങ്ങള്‍ യോഗം വിളിക്കാറുള്ളൂ. ഈ യോഗത്തെപ്പറ്റി തനിക്കറിയില്ല. ആ യോഗം ഓപ്പറേഷന്‍ തൂഫാന്റെ തലയില്‍ കെട്ടിവെയ്‌ക്കേണ്ട. സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമായി അത് എങ്ങനെ മാറുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു. അത്തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കരുത്. ഓപ്പറേഷന്‍ തൂഫാനെ തകര്‍ക്കാന്‍ ആര് വിചാരിച്ചാലും നടക്കില്ല. ശക്തമായി തന്നെ മുന്നോട്ടുപോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ സുധാകരന്‍ എം പി കൊച്ചിയില്‍ സംഘടിപ്പിച്ച യോഗത്തെക്കുറിച്ച് അറിവില്ലെന്ന് എറണാകുളം ഡിസിസിയും പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം കോൺഗ്രസ് നേതാവ് കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ. പിടിയിലായത് കൊച്ചങ്ങാടി സ്വദേശി ഷിബു എന്ന മുഹമ്മദ് റിസ. മട്ടാഞ്ചേരി ബാറിൽ ഇന്നലെയാണ് യുവാവിനെ ഷിബു ക്രൂരമായി അക്രമിച്ചത്.

അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കെ.സുധാകരൻ പങ്കെടുത്ത ഗുണ്ടകളുടെ യോഗത്തിൽ ഷിബുവും പങ്കെടുത്തിരുന്നു. തെളിവായി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഗുണ്ടകളെ സംഘടിപ്പിച്ചത് ലഹരി മാഫിയയെ നേരിടാനെന്ന പേരിൽ. യോഗത്തിൽ പങ്കെടുത്തതിലേറെയും ക്രിമിനലുകളായിരുന്നു.

ഇന്നലെയാണ് ഷിബു ബാറില്‍ മദ്യപിച്ച് അക്രമം അഴിച്ചുവിട്ടത്. വയോധികനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.ഓപ്പറേഷന്‍ തൂഫാന്‍ വളന്റിയറാകാന്‍ കെ. സുധാകരന്‍ പങ്കെടുത്ത യോഗത്തില്‍ മുന്‍പന്തിയില്‍ ഷിബു ഉണ്ടായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷിബു.

കെ. സുധാകരൻ കൊച്ചിയിൽ വിളിച്ച യോഗത്തിൽ പങ്കെടുത്ത് നിരവധി ഗുണ്ടകളായിരുന്നു. കൊച്ചിയിൽ നടന്ന യോഗത്തിന് നേതൃത്വം നൽകിയതും കുപ്രസിദ്ധ ഗുണ്ടകളാണ്. കള്ളത്തോക്ക് വിൽപ്പനയ്ക്ക് ശ്രമിച്ച കേസിലെ പ്രതികളടക്കം യോഗത്തിൽ പങ്കെടുത്തു. എകെജി സെൻ്റർ ആക്രമണ കേസിലെ രണ്ടാം പ്രതി സുഹൈൽ ഷാജഹാനും യോഗത്തിൽ പങ്കെടുത്തു.

ഇവരെ കൂടാതെ നിരവധി ക്രിമിനൽ കേസ് പ്രതികളായ ഒട്ടേറെപ്പേരും യോഗത്തിനെത്തി. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമാകാൻ ചെറുപ്പക്കാരുടെ കൂട്ടായ്മ എന്ന പേരിലായിരുന്നു യോഗം. ചുറുചുറുക്കുള്ള ചെറുപ്പക്കാരെ ഉപയോഗിച്ച് ലഹരി മാഫിയയെ തകർക്കുക ലക്ഷ്യമെന്ന് സുധാകരൻ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു ഓപ്പേഷന്‍ തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെന്ന പേരില്‍ കെ സുധാകരന്‍ എംപി യോഗം വിളിച്ചത്. കൊപ്ര ഹാരിസ് എന്ന മട്ടാഞ്ചേരി ഹാരിസ്, തോക്ക് കേസിലെ പ്രതി റിയാസ്, കുപ്രസിദ്ധ ഗുണ്ട പുലി നസീര്‍, കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസിലെ പ്രതി ബിലാല്‍ തുടങ്ങി വന്‍ ക്രിമിനല്‍ സംഘങ്ങള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ചുറുചുറുക്കുള്ള ചെറുപ്പക്കാരെ ഉപയോഗിച്ച് ലഹരി മാഫിയയെ തകര്‍ക്കുക എന്നതാണ് ലക്ഷ്യമെന്നും സുധാകരന്‍ പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ജനപക്ഷ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ യോഗത്തില്‍ പങ്കെടുത്തവരോട് സുധാകരന്‍ ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Top