ബലാത്സംഗം ചെയ്തു;നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; മോഡലിനെ ഭീഷണിപ്പെടുത്തി; പരസ്യ ഏജന്‍സി ഉടമ പിടിയില്‍

റാഞ്ചി: യുവ മോഡലിനെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ പരസ്യ ഏജന്‍സി ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ ആസ്ഥാനമായുള്ള യുവ മോഡലിന്റെ പരാതിയിലാണ് പരസ്യ ഏജന്‍സി ഉടമയും റാഞ്ചി സ്വദേശിയുമായ തന്‍വീര്‍ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തത്. ബിഹാറിലെ അരാരിയ ജില്ലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. രണ്ടാഴ്ച മുമ്പാണ് തന്‍വീര്‍ തന്നെ ബലാത്സംഗം ചെയ്‌തെന്നും ബ്ലാക്‌മെയില്‍ ചെയ്‌തെന്നും യുവ മോഡല്‍ പരാതി നല്‍കിയത്.

യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവേയാണ് കഴിഞ്ഞ ദിവസം പ്രതി പിടിയിലാകുന്നത്. ബീഹാറിലെ ഭഗല്‍പൂര്‍ സ്വദേശിയാണ് പരാതിക്കാരിയായ യുവതി. മോഡലിംഗ് വര്‍ക്ക് ഷോപ്പുമായി ബന്ധപ്പെട്ടാണ് ഇവര്‍ റാഞ്ചിയിലെത്തിയത്. 2021 മുതല്‍ പ്രതി തന്നെ പലതവണ ബലാത്സംഗം ചെയ്യുകയും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്തുവെന്നാണ് പരാതി. ആരോടെങ്കിലും വിവരം പറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായും മോഡല്‍ നല്‍കിയ പരാതിയില്‍ പറയുന്നു പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ യുവതിയുടെ ആരോപണങ്ങള്‍ പ്രതിയായ തന്‍വീര്‍ അക്തര്‍ മുഹമ്മദ് നിഷേധിച്ചു. യുവതി തന്റെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്നും തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്തുമെന്നുമാണ് തന്‍വീര്‍ പറയുന്നത്.

Top