മന്ത്രവാദ0; സ്ത്രീയടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു; യുവാവ് അറസ്റ്റില്‍

മന്ത്രവാദത്തെ തുടര്‍ന്ന് സ്ത്രീയടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് യുവാവ് അറസ്റ്റിലായി. മന്ത്രവാദത്തിന്റെ പേരില്‍ ജാര്‍ഖണ്ഡിലാണ് ഇരട്ടക്കൊലപാതകം നടന്നത്. സിംഡേഗ ജില്ലയിലെ സര്‍ദാര്‍ തുംബരപുവിലാണ് ഒരു സ്ത്രീയടക്കം ബന്ധുക്കളായ രണ്ട് പേരെ തല്ലിക്കൊന്നത്. തുംബരപു സ്വദേശി രമേഷ് സിംഗ് എന്നയാളാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.

പ്രതിയുടെ അമ്മാവന്‍ റാം കുമാര്‍ സിംഗും ബന്ധു ബിര്‍സമ്നി ദേവിയുമാണ് കൊല്ലപ്പെട്ടത്. മന്ത്രവാദത്തിനിടെ ഇയാള്‍ രണ്ടുപേരുടെ തലമുടി മുറിച്ചതായും പൊലീസ് അറിയിച്ചു. കൊലപാതകം നടത്താന്‍ പ്രതിയ സഹായിച്ച കൂട്ടാളികള്‍ക്കായും പൊലീസ് അന്വേഷണം ആരംഭിച്ചു.

Top