മുഖ്യമന്ത്രിയായിട്ട് ഒരു വര്‍ഷം; ജനങ്ങളോട് വിശേഷങ്ങള്‍ ചോദിച്ച്‌ എം കെ സ്റ്റാലിന്‍

മുഖ്യമന്ത്രിയായിട്ട് ഒരു വര്‍ഷം; ബസിലെത്തി ജനങ്ങളോട് വിശേഷങ്ങള്‍ ചോദിച്ച്‌ എം കെ സ്റ്റാലിന്‍

 

 തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെ സര്‍ക്കാര്‍ ബസില്‍ യാത്ര ചെയ്ത് എം കെ സ്റ്റാലിന്‍.

ബസില്‍ സഞ്ചരിച്ച മുഖ്യമന്ത്രി ജനങ്ങളോട് അവരുടെ വിശേഷങ്ങള്‍ ചോദിച്ചു മനസിലാക്കി. ചെന്നൈയിലെ രാധാകൃഷ്ണന്‍ ശാലൈ റോഡിലൂടെയാണ് സ്റ്റാലിന്‍ സഞ്ചരിച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ ഡിഎംകെയുടെ പ്രധാന വാഗ്ദ്ധാനമായിരുന്നു സ്ത്രീകള്‍ക്ക് സൗജന്യ യാത്ര. ടിക്കറ്റ് സൗജന്യമാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബസിലെ സ്ത്രീ യാത്രക്കാരുമായി മുഖ്യമന്ത്രി സംസാരിച്ചു. എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാത ഭക്ഷണം സൗജന്യമായി നല്‍കുന്നതുള്‍പ്പെടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ നിരവധി പ്രഖ്യാപനങ്ങളാണ് സ്റ്റാലിന്‍ നടത്തിയിരിക്കുന്നത്.

ഡിഎംകെ സ്ഥാപകനായ സി എന്‍ അണ്ണാദുരൈ, മുന്‍ മുഖ്യമന്ത്രിയും പിതാവുമായ എം കരുണാനിധി എന്നിവരുടെ ശവകുടീരവും സ്റ്റാലിന്‍ സന്ദര്‍ശിച്ചു. എഐഎഡിഎംകെയുടെ പത്ത് വര്‍ഷത്തെ ഭരണത്തിനു ശേഷം 2021ലാണ് സ്റ്റാലിന്‍ അധികാരത്തിലെത്തിയത്.

Top