രജനികാന്തിന്റെ കടന്ന് വരവ്: തമിഴകത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ അങ്കലാപ്പില്‍; പരസ്യ പ്രതികരണവുമായി നേതാക്കള്‍

ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം തമിഴകത്ത് വലിയ അലയൊലികള്‍ സൃഷ്ടിച്ചിരിക്കുകയാണ്. വന്‍ ജനപ്രീതിയുള്ള താരത്തിനെ രാഷട്രീയക്കാര്‍ ഭയന്ന് തുടങ്ങി എന്ന് വേണം കരുതാന്‍. തങ്ങള്‍ളെ ബാധിക്കുന്ന കാര്യമല്ലെന്ന് പറഞ്ഞ് ഒഴിവാകാന്‍ കഴിയാത്ത സാഹചര്യം രജനികാന്ത് സൃഷ്ടി്ചച് കഴിഞ്ഞു.

രജനികാന്തിന്റെ രാഷ്ട്രീയ പ്വേശനത്തെക്കുറിച്ച് ആദ്യപ്രതികരണവുമായി അണ്ണാ ഡിഎംകെ രംഗത്ത്. എംജിആറിന്റെയും ജയയുടെയും ‘സ്വാധീനം’ ഉപയോഗിച്ച് ജനങ്ങളെ തടഞ്ഞ് നിര്‍ത്താന്‍ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയുടെ ശ്രമം. ജനാധിപത്യക്രമത്തില്‍ ആര്‍ക്കും രാഷ്ട്രീയത്തില്‍ പ്രവേശിക്കാമെന്ന് വ്യക്തമാക്കിയ അണ്ണാ ഡിഎംകെ, തങ്ങളുടെ ജന സ്വാധീനം തകര്‍ക്കാന്‍ ആര്‍ക്കുമാകില്ലെന്നും അവകാശപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തമിഴ്‌നാട്ടിലെ ജനങ്ങള്‍ എക്കാലത്തും അണ്ണാ ഡിഎംകെ സ്ഥാപകന്‍ എംജിആറിനും അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ജയലളിതയ്ക്കും മാത്രമേ വോട്ടു ചെയ്യൂവെന്നും അണ്ണാ ഡിഎംകെ നേതാക്കള്‍ വ്യക്തമാക്കി. അണ്ണാ ഡിഎംകെയുടെ വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ ആര്‍ക്കുമാകില്ലെന്നും പാര്‍ട്ടി അവകാശപ്പെട്ടു.

‘രജനികാന്തിന്റെ പ്രഖ്യാപനമടങ്ങിയ പ്രസ്താവന ഇതുവരെ വായിച്ചിട്ടില്ല. എന്തായാലും അത് അദ്ദേഹത്തിന്റെ തീരുമാനമാണ്. രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നു മാത്രമേ അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളൂ എന്നാണ് മനസ്സിലാക്കുന്നത്. എന്തായാലും അണ്ണാ ഡിഎംകെയെ തകര്‍ക്കാന്‍ കെല്‍പ്പുള്ളവര്‍ ഇതുവരെ ജനിച്ചിട്ടില്ല, ഇനിയൊട്ട് ജനിക്കുകയുമില്ല – തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പറഞ്ഞു.

അതേസമയം, ഇന്ത്യയിലെ ഏതൊരു പൗരനും രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു രജനിയുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തോടുള്ള ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിന്റെ പ്രതികരണം.

Top