ഐപിഎസുകാരിയെ പീഡിപ്പിച്ചു; തമിഴ്‌നാട് മുന്‍ ഡിജിപിക്ക് മൂന്ന് വര്‍ഷം തടവ്

ചെന്നൈ: സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ തമിഴ്‌നാട് മുന്‍ ഡിജിപി രാജേഷ് ദാസിന് മുന്ന് വര്‍ഷം തടവ് ശിക്ഷ. ഡ്യൂട്ടിയിലിരിക്കെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പീഡിപ്പിച്ച കേസിലാണ് വില്ലുപുരം കോടതി ശിക്ഷ വിധിച്ചത്. 2021ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

2021 ഫെബ്രുവരിയില്‍ അന്നത്തെ മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയുടെ സുരക്ഷയ്ക്കായി ഡ്യൂട്ടിക്ക് പോകുമ്പോള്‍ മേലുദ്യോഗസ്ഥന്‍ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു വനിതാ ഐ പി എസ് ഉദ്യോഗസ്ഥയുടെ പരാതി. ആരോപണമുയര്‍ന്നതിന് പിന്നാലെ എ ഐ എ ഡി എം കെ സര്‍ക്കാര്‍ അന്വേഷണത്തിനായി ആറംഗ സമിതിയെ നിയമിക്കുകയും രാജേഷ് ദാസിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top