ഉത്സവത്തില്‍ പരിപാടിയ്ക്കായി എത്തിയ മന്ത്രിയുടെ ഡാന്‍സ്..വൈറലായി വീഡിയോ

തമിഴ്‌നാട്: ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് പരിപാടിയ്ക്കായെത്തിയ മന്ത്രി ഒടുവില്‍ വേദിയില്‍ കയറി ഡാന്‍സും ചെയ്തു. അങ്ങനെ ചെയ്ത ഡാന്‍സ് വീഡിയോയാകട്ടെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഇപ്പോള്‍.

കോയമ്പത്തുരിലെ കൈകോലപാളത്ത് ഇന്നലെയാണ് മന്ത്രിയുടെ നൃത്തം അരങ്ങേറിയത്. ഗ്രാമ, നഗരവികസന, പഞ്ചായത്ത് മന്ത്രി എസ്.പി വേലുമണിയാണ് നൃത്തം ചെയ്തത്. വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയാണ് വീഡിയോ പുറത്തുവിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top