കോടികളുടെ ക്രിപ്‌റ്റോ കറന്‍സി ഇടപാട്;കണ്ണൂരില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ പുറത്താക്കി

കണ്ണൂര്‍: ക്രിപ്‌റ്റോ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ട തട്ടിപ്പിനെ തുടര്‍ന്ന് കണ്ണൂരില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ പുറത്താക്കി. വിവാദത്തില്‍ കുറ്റാരോപിതരായ പാടിയോട്ടുചാല്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളെയാണ് പുറത്താക്കിയത്. പാടിയോട്ടുചാല്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ അഖില്‍, സേവ്യര്‍, റാംഷ എന്നിവരെയാണ് പുറത്താക്കിയത്.

ബ്രാഞ്ച് അംഗം സകേഷിനെതിരെയും നടപടിയെടുത്തിട്ടുണ്ട്. നാലുപേരെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. ചെറുപുഴയിലെ ഘടകകക്ഷി നേതാവിന്റെ മകനുമായി ചേര്‍ന്ന് നടത്തിയ ക്രിപ്‌റ്റോ ട്രേഡിങ് ഇടപാട് നടത്തിയതിന്റെ പേരിലാണ് നടപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് നടപടിയെടുത്തത്.കണ്ണൂര്‍ ചെറുപുഴ സ്വദേശിയായ കേരള കോണ്‍ഗ്രസ് നേതാവാണ് പരാതി നല്‍കിയത്. 30 കോടിയുടെ ക്രിപ്‌റ്റോ ഇടപാട് നടന്നുവെന്നും ഇതുവഴി 20 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.

Top