പൊന്ന്യത്ത് സി.പി.എം- ബി.ജെ.പി സംഘര്‍ഷം ബോംബേറില്‍ ഏഴ് പേര്‍ക്ക് പരിക്ക്

തലശ്ശേരി: പൊന്ന്യം നായനാര്‍ റോഡിന് സമീപം നാമത്ത് മുക്കില്‍ സി.പി.എം- ബി.ജെ.പി സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. അഞ്ച് സി.പി.എം.പ്രവര്‍ത്തകര്‍ക്കും രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത.് .വെസ്റ്റ് പൊന്ന്യം സ്വദേശികളും സി.പി.എം പ്രവര്‍ത്തകരുമായ വൈശക്കാരത്തികണ്ട്യന്‍ പറമ്പത്ത് വി.കെ.സുബീഷ് (24),സൗപര്‍ണ്ണികയില്‍ അശ്വിന്‍ (21),കക്കാടന്‍ പറമ്പത്ത് യദുല്‍ കൃഷ്ണന്‍ (20),ശ്രീരാഗത്തില്‍ മിഥുന്‍(26),കുണ്ടത്തല്‍ ടി.അജുന്‍ (31) എന്നിവര്‍ക്കും ബി.ജെ.പി പ്രവര്‍ത്തകരായ എരഞ്ഞോളി മലാല്‍ സ്വദേശികളുമായ സജയന്‍(24) , ശ്രീജിത്ത് എന്ന ജിത്തു (24)എന്നിവര്‍ക്കുമാണ് പരിക്കേറ്റത.് പരിക്കേറ്റ സി.പി.എം പ്രവര്‍ത്തകരെ തലശ്ശേരി സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബി.ജെ.പി പ്രവര്‍ത്തകരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത.്

ഞായറാഴ്ച ഉച്ചക്ക് മൂന്നേമുക്കാലോടെയാണ് ബോംബ് ്‌സ്ഫോടനം നടന്നത്. പൊന്ന്യം നാമത്ത്മുക്കിലെ ഒരു ഗൃഹപ്രവേശനത്തിന് എത്തിയവര്‍ തമ്മില്‍ നടന്ന വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവം നടന്നയുടന്‍ കതിരൂര്‍ പോലീസ് ഇന്‍സ്പക്ടര്‍ എ.പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട. ഗൃഹപ്രവേശനത്തിന് മലാലില്‍ നിന്ന് എത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ സി.പി.എം പ്രവര്‍ത്തകര്‍ അക്രമിക്കുകയും തുടര്‍ന്ന് ബോംബെറിയുകയുമായിരുന്നെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു. എന്നാല്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞെന്ന് സി.പി.എമ്മും ആരോപിച്ചു. പ്രദേശത്ത് പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top