
തിരുവനന്തപുരം: കേരളത്തില്‍ ഈ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ കോണ്‍ഗ്രസിന് വന്‍ വിജയമുണ്ടാകുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഏഷ്യനെറ്റ് ചാനല്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.
ഇടതുപക്ഷത്തിന് ശക്തമായ തിരിച്ചടിയുണ്ടാവുമെന്നാണ് സര്‍വേ ചൂണ്ടികാട്ടുന്നത്. ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കുമെന്നും ചാനല്‍ നടത്തിയ സര്‍വേയില്‍ പറയുന്നു.
യുഡിഎഫിന് 77 സീറ്റുകള്‍ വരെയും എല്‍ഡിഎഫിന് 65 സീറ്റുകള്‍ വരെയും ലഭിക്കാം. അതേസമയം, ബിജെപി മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റുകള്‍ നേടിയായിരിക്കും അക്കൗണ്ട് തുറക്കുക. യുഡിഎഫിന് 43 ഉം എല്‍ഡിഎഫിന് 39 ഉം ബിജെപിക്ക് 14 ശതമാനവും വോട്ട് ലഭിച്ചേക്കാമെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു.
യുഡിഎഫ് സര്‍ക്കാരിന്റെ പ്രകടനം നല്ലതെന്ന് 20 ശതമാനവും വളരെ നല്ലതെന്ന് നാല് ശതമാനവും ശരാശരിയെന്ന് 40 ശതമാനവും പ്രതികരിച്ചു. അഴിമതിയാണ് യുഡിഎഫിനുളള വെല്ലുവിളി, വിഭാഗീയതയാണ് ഇടതുപക്ഷത്തിന് തിരിച്ചടിയാവുന്നതെന്നും സര്‍വേ ഫലത്തില്‍ വ്യക്തമാണ്.