മേജര്‍ ഗോഗോയുമായി പരിചയത്തിലായത് ഫെയ്‌സ്ബുക്ക് വഴി, ഹോട്ടലില്‍ പോയത് സ്വന്തം ഇഷ്ടപ്രകാരം: മേജറുമായുള്ള ബന്ധം വെളിപ്പെടുത്തി പെണ്‍കുട്ടി

ശ്രീനഗര്‍: മേജര്‍ നിതിന്‍ ലീതുല്‍ ഗേഗോയ്ക്ക് ഒപ്പം കശ്മീരി പെണ്‍കുട്ടിയെ ഹോട്ടലില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ പുറത്ത്. ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിനു മുമ്പാകെ പെണ്‍കുട്ടിയെ ഹാജരാക്കിയപ്പോഴാണ് മേജറും താനും ഫെയ്‌സ്ബുക്ക് വഴിയാണ് പരിചയത്തിലായതെന്നും ബന്ധം തുടങ്ങിയിട്ട് ഒരുപാട് കാലമായതാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ മേജറിനെ കാണാന്‍ പോയതെന്നും പെണ്‍കുട്ടി വ്യക്തമാക്കിയത്.

കഴിഞ്ഞ വര്‍ഷം ജീപ്പിനു മുന്നില്‍ യുവാവിനെ കെട്ടിയിട്ട് അക്രമി സംഘത്തിനു മുന്നില്‍ മനുഷ്യകവചമായി ഉപയോഗിച്ചത് വന്‍ വിവാദമായിരുന്നു. മനുഷ്യകവചമായി ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കിയത് മേജര്‍ ഗോഗോയ് ആയിരുന്നു. മനുഷ്യകവചമായി ഉപയോഗിച്ചതു വന്‍ വിമര്‍ശനത്തിനിടയാക്കിയതിനഒ പിന്നാലെയാണു ഹോട്ടലില്‍ നിന്ന് കശ്മീരി പെണ്‍കുട്ടിക്കൊപ്പം മേജറിനെ കഴിഞ്ഞ ബുധനാഴ്ച പിടികൂടിയത്. ഹോട്ടലിലെ സ്റ്റാഫ് ആണ് മേജറിനെ ്തിരിച്ചറിഞ്ഞ് പോലീസില്‍ വിവരം അറിയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നാലെ പെണ്‍കുട്ടിയെ ലോക്കല്‍ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയപ്പോഴാണ് മേജറുമായുള്ള ബന്ധം സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സെറ്റ് വര്‍ക്കായ ഫെയ്‌സ്ബുക്ക് വഴിയാണെന്ന് അറിയിച്ചത്. തനിക്കു മുന്‍ പരിചയമുള്ള ആര്‍മി ഉദ്യോഗസ്ഥനുമായി സമയം ചിലവഴിക്കാനാണ് സ്വന്തം ഇഷ്ടപ്രകാരം മേജറിന്റെ അടുത്ത് പോയതെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു മുമ്പും പലതവണ ഇവര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബഡ്ഗാം ജില്ലയിലെ ചെക്ക് ഇ കവൂസ ഗ്രാമത്തിലാണ് പെണ്‍കുട്ടിയുടെ താമസ സ്ഥലം.

പെണ്‍കുട്ടിയുടെ ആധാര്‍ കാര്‍ഡില്‍ ജനനത്തിയതി 1999 എന്നാണന്നൊണ് റിപ്പോര്‍ട്ട്. പത്താം ക്‌ലാസില്‍ പഠിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആയതുകൊണ്ടാണ് ഇത് അന്വേഷണത്തിന്റെ പരിധിയില്‍ വന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ആദില്‍ അഡ്‌നാന്‍ എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടു വഴിയാണ് താന്‍ പരിചയപ്പെട്ടതെന്നും അത് മേജര്‍ ആണെന്ന് പിന്നീട് അദേഹം വെളിപ്പെടുത്തിയെന്നും അതിനു പിന്നാലെ ഇരുവരും നല്ല സുഹൃത്തുക്കളായെന്നുമാണ് പെണ്‍കുട്ടി പറയുന്നത്. പെണ്‍കുട്ടിയെ കാണാന്‍ മേജര്‍ പലതവണ വീട്ടില്‍ എത്താറുണ്ടെന്നും വീട്ടുകാരുടെ സമ്മതപ്രകാരം അല്ല മേജറുമായുള്ള അടുത്ത ബന്ധം എന്നുമാണ് സൂചന.

Top