മോഹന്‍ലാലിനും ഫാസിലിനും വളരെക്കാലം എന്നോട് തെറ്റിധാരണയുണ്ടായിരുന്നു; ലാല്‍ ജോസ്

മലയാളത്തിന് ഒരുപിടി നല്ല ചിത്രങ്ങള്‍ സംഭാവന ചെയ്ത സംവിധായകനാണ് ലാല്‍ ജോസ്. മോഹന്‍ ലാലും ലാല്‍ ജോസും ഒരുമിച്ച് ഒരു സിനിമ വന്നത് കഴിഞ്ഞ വര്‍ഷമാണ്. എന്തേ ഇത്രയും താമസിച്ചു ഒരുമിച്ച് ഒരു സിനിമയ്ക്കായെന്ന് എല്ലാവരും ലാല്‍ ജോസിനോട് ചോദിച്ച ചോദ്യമാണ്. എന്നാല്‍ വളരെക്കാലം മോഹന്‍ലാലിനും സംവിധയകന്‍ ഫാസിലിനും തന്നോട് ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നതായി ലാല്‍ ജോസ് വ്യക്തമാക്കി. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആ രഹസ്യം ലാല്‍ ജോസ് വെളിപ്പെടുത്തിയത്.

‘ആദ്യ ചിത്രമായ ‘ഒരു മറവത്തൂര്‍ കനവ്’ വന്‍ വിജയം നേടി നില്‍ക്കുന്ന സമയായിരുന്നു അത്. തുടര്‍ന്ന് ദിലീപിനെ നായകനാക്കി ചന്ദ്രനുദിക്കുന്ന ദിക്കിലിന്റെ ചര്‍ച്ചകള്‍ ഏറെക്കുറെ പൂര്‍ത്തിയായ അവസരം. ആ സമയത്താണ് ആലപ്പി അഷ്റഫ് എന്നെ കാണാന്‍ വരുന്നത്. ഫാസില്‍ സാര്‍ പറഞ്ഞിട്ടാണ് അദ്ദേഹം വന്നത്. ഫാസില്‍ സാര്‍ കഥ, തിരക്കഥ, സംഭാഷണം എഴുതിയ ഒരു ചിത്രം ഞാന്‍ സംവിധാനം ചെയ്യണമെന്നാണ് ആവശ്യം. അന്ന് വലിയൊരു ഓഫറായിരുന്നു അത്. എന്നാല്‍ ദിലീപിനോട് വാക്കു പറഞ്ഞു പോയതിനാല്‍ അതിന് ശേഷം ചെയ്യാമെന്ന് ആലപ്പി അഷ്റഫിനോട് ഞാന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ മറവത്തൂര്‍ കനവിന് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അത് ബുദ്ധിമുട്ടാണെന്ന് തുറന്നു പറയാതെ മറ്റ് മാര്‍ഗമുണ്ടായിരുന്നില്ല. ചന്ദ്രനുദിക്കുന്ന ദിക്കിലിന് വേണ്ടി ഒരു അഡ്വാന്‍സും വാങ്ങിയിരുന്നില്ലെങ്കിലും എന്തോ അത് ശരിയാണെന്ന് തോന്നിയില്ല.

പിന്നീട് വര്‍ഷങ്ങള്‍ ശേഷമാണ് അറിയുന്നത് മോഹന്‍ലാലിനെ ആയിരുന്നു അവര്‍ ആ സിനിമയില്‍ നായകനായി ഉദ്ദേശിച്ചിരുന്നതെന്ന്. അന്ന് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ എങ്ങനെയാണ് ലാലേട്ടന്റെ മുമ്പില്‍ എത്തിയതെന്ന് എനിക്കറിയില്ലായിരുന്നു. ലാലേട്ടനും പാച്ചിക്കയും ( ഫാസില്‍) അത് മനസിലാക്കിയത് പുതിയൊരു പയ്യന്‍ തങ്ങളെ പോലെ ഇത്രയും സീനിയര്‍ ആയിട്ടുള്ള അളുകളുടെ സിനിമ വേണ്ടെന്നു വച്ചു എന്ന തരത്തിലായിരുന്നു. ഇക്കാര്യം പിന്നീടാണ് ഞാന്‍ അറിയുന്നത്. വര്‍ഷങ്ങളോളം ഈ തെറ്റിദ്ധാരണ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു’ – ലാല്‍ ജോസ് പറഞ്ഞു.

Top