വായനയുള്ളവന്‍ അന്യമതക്കാരന്റെ രക്തം കൊണ്ട് സ്വന്തം ദൈവത്തിന്റെ പാനപാത്രം നിറക്കില്ല.,ടിവിയിലെ വൃത്തികേടുകള്‍ കുട്ടികള്‍ കാണാതിരിക്കാന്‍ സ്ത്രീകള്‍ വായനാശീലം തിരിച്ചുപിടിക്കണമെന്ന് ലാല്‍ ജോസ്.

പാലക്കാട്:വായന നശിച്ചതാണ് ലോകത്ത് എല്ലാ കലാപങ്ങള്‍ക്കും കാരണമെന്ന് പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ്.വായനയുള്ള ഒരുവന്‍ സ്വന്തം ദൈവത്തിന്റെ പാനപാത്രം അന്യമതക്കാരന്റെ രക്തം കൊണ്ട് നിറക്കാന്‍ ആഗ്രഹിക്കില്ല.ലോകം മുഴുവന്‍ ചുറ്റിക്കണ്ട തനിക്ക് ഇത് നേരിട്ട് ബോധ്യപ്പെട്ടതാണെന്ന് ലാല്‍ ജോസ് പറഞ്ഞു.വായന കൊണ്ട് മാത്രമേ ചരിത്രത്തെ മനസിലാക്കാന്‍ കഴിയൂ.ലോകസഞ്ചാരത്തിനിടയില്‍ താന്‍ വായിച്ച പലപുസ്തകങ്ങളിലെയും കഥാപാത്രങ്ങളെ നേരില്‍കാണാനായത് വേറിട്ടൊരു അനുഭവമായി എന്നും അദ്ദേഹം പറഞ്ഞു.സ്ത്രീകളില്‍ നിന്ന് വായനശീലം നഷ്ടപ്പെട്ടപ്പെട്ടതാണ് ഇന്ന് നാം നേരിടുന്ന പ്രധാന വെല്ലുവിളി.ടിവിയിലെ വൃത്തികേടുകള്‍ കാണാന്‍ കുട്ടികളെ പോലും അവര്‍ ശീലിപ്പിക്കുന്നു.ഇത് മാറണമെങ്കില്‍ വംശനാശം സംഭവിച്ച വായനശാല പ്രസ്ഥാനങ്ങള്‍ തിരിച്ച് പിടിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഒറ്റപ്പാലത്ത് വീടിനടുത്തുള്ള സൗഹൃദ റസിഡന്‍സ് അസോസിയേഷന്റെ ലക്ഷ്മിക്കുട്ടിയമ്മ സ്മാരക വായനശാല കെട്ടിടം ഉദാഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്.

Top