യാക്കൂബ് മേമന്റെ വധശിക്ഷാ വിവാദം; മൂന്ന് പ്രമുഖ വാര്‍ത്താ ചാനലുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നോട്ടീസ്

yakoob memon

ന്യൂഡല്‍ഹി: മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷാ വിവാദം പുതിയ തലത്തിലേക്ക് കടക്കുന്നു. പ്രമുഖ വാര്‍ത്താ ചാനലുകള്‍ക്ക് കേന്ദ്രസര്‍ക്ാര്‍ നോട്ടിസ് അയച്ചതോടെയാണ് വിവാഗം വഴിത്തിരിവിലേക്ക് കടക്കുന്നത്. മൂന്നു പ്രമുഖ വാര്‍ത്താ ചാനലുകള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.

സുപ്രീം കോടതിയെയും ഇന്ത്യന്‍ പ്രസിഡണ്ടിനെയും ഇകഴ്ത്തുന്ന തരത്തില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തു എന്ന് കാണിച്ച് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. എ.ബി.പി ന്യൂസ്, എന്‍.ഡി. ടിവി 247, ആജ്തക് ചാനലുകള്‍ക്കാണ് നടപടി എടുക്കാതിരിക്കണമെങ്കില്‍ 15 ദിവസത്തിനകം മതിയായ കാരണം കാണിക്കണമെന്ന സര്‍ക്കാര്‍ അറിയിപ്പ്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ആദ്യമായാണ് വാര്‍ത്താ ചാനലുകള്‍ക്കെതിരെ നടപടിക്കൊരുങ്ങുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഛോട്ടാ ഷക്കീലുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്തതിനാണ് ആജ്തകിന് നോട്ടീസ് അയച്ചിരിക്കുന്നത്. എ.ബി.പി ന്യൂസില്‍ യാക്കൂബ് നിരപരാധിയാണെന്ന തരത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതും ഒരൊറ്റ ദിവസം തന്നെ നാലു ദയാഹര്‍ജികള്‍ തള്ളിയത് റിപ്പോര്‍ട്ട് ചെയ്തു എന്നുമാണ് കുറ്റം. എന്‍.ഡി.ടിവിയില്‍ യാക്കൂബ് മേമന്റെ അഭിഭാഷകനുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്തതാണ് നോട്ടീസ് ലഭിക്കാന്‍ കാരണം.

 

Top