കൊച്ചി: യൂട്യൂബര്‍ വിജയ് പി. നായരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പടെ മൂന്നു പേരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഭാഗ്യലക്ഷ്മിയെ കൂടാതെ ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയാ സന എന്നിവരാണ് കേസിലെ പ്രതികള്‍.
വിജയ് പി. നായരുടെ മുറിയില്‍ അതിക്രമിച്ച് കയറിയിട്ടില്ലെന്നും പ്രശ്നം പറഞ്ഞ് തീര്‍ക്കാനാണ് പോയതെന്നും പ്രതികള്‍ ഹര്‍ജിയില്‍ വ്യക്തമാക്കും. വിജയ് പി. നായരുടെ ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ മോഷ്ടിച്ചിട്ടില്ലെന്നും അത് പോലീസിന് കൈമാറിയെന്നും കേസില്‍ പോലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടെന്നും അത് സമൂഹത്തില്‍ തങ്ങള്‍ക്കുള്ള അംഗീകാരത്തെ മോശമായി ബാധിക്കുമെന്ന് കരുതുന്നുവെന്നും അതിനാല്‍ അറസ്റ്റ് തടയണമെന്നുമാണ് ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ ഹര്‍ജിയില്‍ വാദിക്കുന്നത്.