സ്ത്രീകളുടെ മുലകൾ ഒരു സെക്കൻഡറി സെക്സ് ഓർഗൺ!..മുലകൾ പാലൂട്ടാൻ മാത്രം ഉള്ളതല്ല.സ്ത്രീകൾ ഒരാളോട് സംസാരിക്കുമ്പോൾ /ചാറ്റ് ചെയ്യുമ്പോൾ ലൈംഗികവികാരം അനുഭവപ്പെട്ടാൽ മുലകൾ സ്റ്റിമുലൈറ്റ് ചെയ്യപ്പെടും.

വിവാഹത്തിനു മുമ്പ് പങ്കാളിയാകുന്ന ആളുടെ ലൈംഗിക ശേഷി പെൺകുട്ടികൾ പരിശോധിക്കണമെന്ന ആവശ്യവുമായി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കൽ എത്തിയത് അടുത്ത ദിവസങ്ങളിൽ ആയിരുന്നു . പുരുഷന്റെ ലൈംഗിക അവയവത്തിന് കുഴപ്പമുണ്ടോയെന്ന് വിവാഹത്തിന് മുമ്പുതന്നെ പെൺകുട്ടികൾ ഉറപ്പുവരുത്തണമെന്നാണ് ശ്രീലക്ഷ്മിയുടെ പോസ്റ്റ്. സ്ത്രീകൾ ലൈംഗികതയ്ക്കു വേണ്ടി മാത്രം ജീവിക്കുന്നവരല്ലെന്നും പുരുഷന്മാരെ അടച്ചാക്ഷേപിക്കുന്നതാണ് ശ്രീലക്ഷ്മിയുടെ പോസ്റ്റെന്നുമാണ് വിമർശനം ഉയർന്നിരുന്നു .അതിനിടെ വീണ്ടും ശ്രീലക്ഷ്മി അറക്കൽ രംഗത്ത് എത്തി .സ്ത്രീകളുടെ മുലകൾ പാലൂട്ടാൻ മാത്രമുള്ളതല്ല .ഒരു സ്ത്രീയുമായി യാതൊരു ബന്ധവുമില്ലാത്ത കുറെ ഊളകൾ അതിനെകുറിച്ച് സംസാരിക്കുമ്പോൾ അവൾക്ക് കലി കയറും എന്നും ശ്രീലക്ഷ്മി പറയുന്നു . ശ്രീലക്ഷ്മിയുടെ പോസ്റ്റുകൾ എല്ലാം തന്നെ മിക്കപ്പോഴും ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ ശ്രീലക്ഷ്മി മുലകളെക്കുറിച്ച് കുറിച്ച് പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്.

ശ്രീലക്ഷ്മിയുടെ പോസ്റ്റ് :

സ്ത്രീകളുടെ മുലകൾ പാലൂട്ടാൻ മാത്രം ഉള്ളതാണെന്ന രീതിയിലുള്ള കമൻറ് കുറേ അധികം സ്ഥലത്ത് കണ്ടതുകൊണ്ട് അതിനെ പറ്റി വേറെ കുറച്ചു കാര്യങ്ങൾ എഴുതാം എന്ന് വിചാരിച്ചു. എല്ലാവരും ബിംബവൽക്കരിച്ച് നടക്കുന്നതുപോലെ സ്ത്രീകളുടെ മുലകൾക്ക് പാലൂട്ടുക എന്നുള്ള കർത്തവ്യം മാത്രമല്ല ഉള്ളത്. സ്ത്രീകളുടെ മുലകൾ ഒരു സെക്കൻഡറി സെക്സ് ഓർഗൺ ആണെന്നകാര്യം വിസ്മരിക്കരുത്. ഇപ്പോൾതന്നെ സ്ത്രീകളുടെ മുലയിൽ നോക്കി വെള്ളമിറങ്ങി കൊണ്ടുനടക്കുന്ന എല്ലാ പകൽ മാന്യന്മാരും അശ്വതിയുടെ സ്ക്രീൻഷോട്ട് ഷെയർ ചെയ്തുകൊണ്ട് വളരെ മാന്യന്മാരായി മാറാനായി ശ്രമിച്ചതായി കാണുന്നു.

ഇവന്മാരോട് സംസാരിച്ചു നോക്കിയാൽ ഇവന്മാരൊക്കെ സ്ത്രീകളുടെ മുലകളെ പറ്റി എത്രമാത്രം വൃത്തികേടുകൾ ആണ് മനസ്സിൽ വിചാരിച്ചിരിക്കുന്നത് എന്ന് അറിയാൻ സാധിക്കും. സ്ത്രീകളുടെ മുലകൾ വളരെയധികം പുരുഷനെ ആകർഷിക്കുന്ന ഒന്നാണ്.എന്നാൽ ഇതിന്റെ ധർമ്മം എന്താണെന്ന് പലർക്കും യാതൊരു ധാരണയുമില്ല. പലരും കരുതി വെച്ചിരിക്കുന്നത് സ്ത്രീകളുടെ മുലകൾ കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ മാത്രമുള്ളതാണ് എന്നാണ്. എന്നാൽ സ്ത്രീകളുടെ മുലകളെ സംബന്ധിച്ച് ബാക്കി കുറച്ചു കാര്യങ്ങൾ ഞാൻ ഇവിടെ എഴുതാം.

സ്ത്രീകൾക്ക് ഒരാളോട് സംസാരിക്കുമ്പോൾ /ചാറ്റ് ചെയ്യുമ്പോൾ ലൈംഗികവികാരം അനുഭവപ്പെട്ടാൽ മുലകൾ സ്റ്റിമുലൈറ്റ് ചെയ്യപ്പെടും.

മുലകളിലാകെ ഒരു പ്രസരിപ്പുണ്ടാവുകയും മുല കുറച്ച് കനം വെച്ചതുപോലെയുമൊക്കെ ഉളള ഫീലിങ്ങ് ഉണ്ടായേക്കാം.അതുകൊണ്ടുതന്നെ മുലകളെ സെക്കന്ററി സെക്സ് ഓർഗൺ എന്ന് വിശേഷിപ്പിക്കാം. ക്ലിറ്റോറിസിനപോലെ ധാരാളം നെർവ് എൻഡിങ് നിപ്പിൾ ഭാഗത്ത് അടങ്ങിയിരിക്കുന്നതിനാലാണ് മുലയുടെ നിപ്പിളിൽ തൊടുമ്പോൾ ലൈംഗികപരമായ വികാരം ഉണ്ടാകുന്നത്. മുലയിൽ ചെറിയ രീതിയിലുള്ള ലൗബൈറ്റുകൾ കൊടുക്കുന്നത് സ്ത്രീകളെ ഉത്തേജിപ്പിക്കുന്നു. തങ്ങളുടെ പാർട്ണർ തങ്ങളോട് മുലകളെ പറ്റി നല്ലത് പറയുന്നത് അവളെ സന്തോഷിപിക്കുന്നു. എന്നാൽ ഒരു സ്ത്രീയുമായി യാതൊരു ബന്ധവുമില്ലാത്ത കുറെ ഊളകൾ അവളുട മുലകളെ പറ്റി സംസാരിക്കുമ്പോൾ അവൾക്ക് കലി കയറുന്നു. ഇവിടുത്തെ കുലപുരുഷൻമാരുടെ സ്വഭാവം അവർ സ്വന്തം ഭാര്യയോട് അവളുടെ മുലകളെ പുകഴ്ത്തി പറയാതെ നാട്ടിലുള്ള ബാക്കി സകല പെണ്ണുങ്ങളുടേയും മുലനോക്കി അവരെ കമന്റടിച്ച് നടക്കും എന്നുള്ളതാണ്.

മുലകൾ എന്നത് സ്ത്രീകൾക്ക് കോൺഫിഡൻസ് കൂട്ടുന്ന ഒന്നാണ്. നല്ലഷേപ്പ് ഉള്ള മുലകൾ സ്ത്രീകളുടെ സെൽഫ് കോൺഫിഡൻസ് കൂട്ടുന്നു. അതിനാൽ തന്നെ ചെറിയമുല ഉള്ളവർ കോൺഫിഡൻസ് കൂട്ടാനായ് പാഡഡ് ബ്രാകൾ ഇടുന്നതായി കാണാം. ബ്രസ്റ്റ് ക്യാൻസർ ബാധിച്ചവർക്ക് സർജറി കഴിയുമ്പോൾ അവരുടെ കോൺഫിഡൻസിന് കുറയാൻ സാധ്യതയുണ്ട്. ഈ സമയത്ത് നല്ല വാക്കുകൾ പറഞ്ഞു കോൺഫിഡൻസ് കൊടുക്കുക എന്നത് പങ്കാളിയുടെ ഉത്തരവാദിത്തമാണ്. ലിംഗത്തിന് സൈസ് കുറവാണ് എന്ന് പറഞ്ഞു പലരും വിഷമിക്കാറുണ്ട്. ഇതുപോലെതന്നെ മുലകളുടെ സൈസ് കുറവാണ് എന്ന് പറഞ്ഞ് പല സ്ത്രീകളും ദുഃഖിക്കാറുണ്ട്. ഇങ്ങനെ ദുഃഖിക്കുന്ന സ്ത്രീകൾക്ക് അവരുടെ പങ്കാളികൾ നല്ല രീതിയിലുള്ള ഉള്ള മാനസിക സപ്പോർട്ട് കൊടുക്കുകയാണെങ്കിൽ വളരെ നല്ലതാണ്.

അല്ലാതെ നിന്റെ മുലക്ക് സൈസില്ല / ഷേപ്പില്ല എന്ന് പറഞ്ഞ് കളിയാക്കരുത്. ഇത് ഒരു സ്തീയെ മാനസികമായി ബാധിക്കുന്നു. മുലകളിൽ അടങ്ങിയിരിക്കുന്നത് ഫാറ്റ് ടിഷ്യൂസ് ആണ് . അതിനാൽ തന്നെ നമുക്ക് തടി കൂടുമ്പോൾ മുലകളുടെ വലിപ്പം കൂടുകയും നമ്മുടെ ശരീരത്തെ ഫാറ്റ് കുറയുമ്പോൾ മുലകളുടെ വലിപ്പം കുറയുകയും ചെയ്യുന്നു.എന്തെങ്കിലും എക്സൈസൈർസ് വഴി മുല വലിപ്പം കൂട്ടാമോ എന്ന് എനിക്കറിയില്ല, പക്ഷേ എന്ത്തരം എക്സസൈർസ് ചെയ്യുമ്പോഴും സ്പോർട്ട്സ് ബ്രാ ഉപയോഗിക്കുന്നത് മുലകളെ സംരക്ഷിക്കുന്നു എന്ന് കേട്ടിട്ടുണ്ട്. പുരുഷന്മാരുടെ സഹിക്കാനാവാത്ത ഒരു പെരുമാറ്റമാണ് മുലനോട്ടം.സ്ത്രീകൾക്ക് അവരുടെ പങ്കാളി അല്ലാത്ത ഒരാൾ അവളുടെ മുലകളിൽ നോക്കുന്നത് ഇഷ്ടപ്പെടാറില്ല. അതുകൊണ്ടുതന്നെ സ്ത്രീകളോട് സംസാരിക്കുമ്പോൾ മുലയിൽ നോക്കി സംസാരിക്കുകയാണെങ്കിൽ സ്ത്രീകൾ ഭയപ്പെടുകയും കോൺഫിഡൻസ് കുറഞ്ഞു പോകുന്നതായും കാണുന്നു.

സ്ത്രീകളുടെ മുലകൾ ഡ്രെസ്സിന് പുറത്തൂടെ പോലും ആരും കാണരുതെന്ന ഒരു പൊതുബോധം നിലവിലുണ്ട് ഇതിനാലാണ്കാന്താരിയുടെ കലിപ്പൻമാർ പോയി ഷാൾഇടാൻ ഉപദേശിക്കാറുള്ളത്.ഇതിനാലാണ് സാരി എന്ന വസ്ത്രം കുലപുരുഷൻമാർക്ക് ഇത്ര ഇഷ്ടമുളളതാവുന്നത്. മിക്ക ആണുങ്ങളും എന്നോട് പറഞ്ഞിരിക്കുന്നത് പെണ്ണുങ്ങൾ സൗന്ദര്യം ഒളിച്ചുവെച്ചിരിക്കുന്നത് അവരുടെ മുലകളിൽ ആണെന്നാണ്. അവന്മാര് തന്നെ ഇന്നലെ അമ്മ മാഹാത്മ്യം വിളമ്പുന്നത് കണ്ടപ്പോൾ ചിരി വന്നു. മുലയെ മുലയൂട്ടാൻമാത്രം ഉളളതായി കാണുന്ന ഒരു സമൂഹമാണ് ചുറ്റുമുളളതെങ്കിൽ എന്തുകൊണ്ട് ഇതേ സമൂഹം ബ്രൈസർ വീടിന്റെ മുൻവശത്തിട്ട് ഉണക്കാൻ സമ്മതിക്കുന്നില്ല? എന്തുകൊണ്ട് പെണ്ണുങ്ങളുടെ അലക്കി ഇട്ട ബ്രൈസറുകൾ മോഷണം പോകുന്നു? ഇതൊക്കെ കൊണ്ടുതന്നെ മനസ്സിലാക്കേണ്ട ഒന്നാമത്തെ കാര്യം മുല പാല് കൊടുക്കാൻ മാത്രമുളളതല്ല, അതുക്കും മേലേയാണ് എന്നതാണ്. ഇനി നിങ്ങൾ മനസ്സിലാക്കേണ്ട രണ്ടാമത്തെ കാര്യം സ്ത്രീകളെ മഹത്വവൽക്കരിച്ച് അമ്മമാർ ആക്കാതെ ഇരിക്കുക എന്നതാണ്.

എല്ലാ സ്ത്രീയേയും മഹത്വവൽക്കരിച്ച് അമ്മയാക്കി വീട്ടിലിരുത്തേണ്ട ആവശ്യം പുരുഷാധിപത്യത്തിന്റേതാണ്. “ഒരു സ്ത്രീയുടെ ജീവിതം പൂർണ്ണമാകുന്നത് അമ്മയാകുമ്പോളാണ്” എന്നുളള ഊള ഡയലോഗ് ഒക്കെ ഈ പുരുഷാധിപത്യ സമൂഹനിർമ്മിതി ആണ്.അമ്മയാവാനും പ്രസവിക്കാനും മുലയൂട്ടാനും താൽപര്യമില്ലാത്ത എന്നേപോലത്തെ പെണ്ണുങ്ങൾ ഈ ലോകത്ത് ഒരുപാട് ഉണ്ട് ഹെ. ഒരു അമ്മ എന്ന നിലയിൽ അശ്വതിയുടെ മറുപടിയെ ഞാൻ മാനിക്കുകയും റെസ്പെക്ട് ചെയ്യുകയും തഗ്ഗ് അടിക്കുകയും ചെയ്യുന്നു.

അതൊക്കെ പൊക്കിപിടിച്ചോണ്ട് ഫേക്കത്തരം കളിക്കുന്ന പുരുഷുക്കൾക്ക് വായിച്ചറിയാൻ വേണ്ടിയാണ് ഈ പോസ്റ്റ്. ഇവിടെ എല്ലാവരുടെ മുലകളും സൂപ്പറാണ് ഹെ. എന്ന് കരുതി എല്ലാ പെണ്ണുങ്ങൾടെ പോസ്റ്റിന്റെ അടിയിലും പോയി അവളുടെ ശരീരത്തെമാത്രം സെക്സിഫൈ ചെയ്യുന്ന രീതിയിൽ “നിന്റെ മുല സൂപ്പറാണ്” എന്ന് കമന്റിട്ടാൽ പച്ചതെറി കേൾക്കാൻ തയ്യാറായിരിക്കണം എന്ന് മാത്രം പറഞ്ഞുകൊണ്ട് എല്ലാ സ്ത്രീകളേയും അമ്മയാക്കി മാറ്റുന്ന പുരുഷാധിപത്യത്തിന് നടുവിരൽ നമോവാകം അർപ്പിച്ച് നിർത്തുന്നു.

Top