ലൈവ് റിപ്പോര്‍ട്ടിംഗിനിടയില്‍ യുവതിയുടെ മാറിടത്തില്‍ കയറിപ്പിടിച്ചു ;യുവതി റിപ്പോര്‍ട്ടറെ തല്ലി

ലണ്ടന്‍:ലൈവ് റിപ്പോര്‍ട്ടിംഗിനിടയില്‍ യുവതിയുടെ മാറിടത്തില്‍ കയറിപ്പിടിച്ച റിപ്പോര്‍ട്ടര്‍ക്കിട്ട്യുവതിയുടെ അടി. ടെലിവിഷന്‍ ലൈവ് റിപ്പോര്‍ട്ടിംഗിനിടയില്‍ ചിലപ്പോഴൊക്കൊ കാര്യങ്ങള്‍ അപ്രതീക്ഷിതമായി കൈവിട്ടു പോകാറുണ്ട്. ഇക്കാര്യങ്ങള്‍ അറിയണമെങ്കില്‍ ബിബിസി ലേഖകന്‍ ബെന്‍ ബ്രൗണിനോട് ചോദിച്ച് നോക്കിയാല്‍ മതി. അടുത്തിടെ ബെന്നിന്റെ ഒരു ലൈവ് റിപ്പോര്‍ട്ടിംഗ് ഇത്തരം ഒരു അസാധാരണ സംഭവം കൊണ്ട് വന്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്.

സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലും പുറത്തും വൈറലായി മാറിയിരിക്കുകയാണ്. ചൊവ്വാഴ്ച ബ്രാഡ്‌ഫോര്‍ഡിലെ നോര്‍മ്മാന്‍ സ്മിത്തുമായുള്ള ബെന്‍ ബ്രൗണിന്റെ ഒരു ലൈവ് റിപ്പോര്‍ട്ടിംഗിനിടയില്‍ തന്റെ അടുത്തു നിന്നും അവിചാരിതമായി ഒരു യുവതി ഷോട്ടിലേക്ക് കയറി വന്നത് ബെന്‍ തടഞ്ഞു. സംസാരിക്കാനായി തന്റെ അടുത്തേക്ക് വരുന്ന അവരെ ബെന്‍ വലതു മാറിടത്തില്‍ പിടിച്ച് മാറ്റി നിര്‍ത്തുന്നു. ഫ്രെയിമില്‍ നിന്നും മാറാനൊരുങ്ങുന്ന അവരുടെ മാറിടത്തില്‍ ബെന്നിന്റെ കൈ പതിയുന്നത് വ്യക്തമാണ്.

ഞെട്ടിപ്പോകുന്ന യുവതി ബ്രൗണിന്റെ ഷോള്‍ഡറില്‍ ഇടിക്കുന്നുണ്ട്. വീഡിയോ വൈറലായതോടെ വിശദീകരണവുമായി ബെന്‍ ട്വിറ്ററില്‍ എത്തിയിട്ടുണ്ട്. മനപ്പൂര്‍വ്വം ചെയ്തതല്ലെന്നും പ്രക്ഷേപണം തടസ്സപ്പെടാതിരിക്കാന്‍ തടസ്സം തട്ടി നീക്കാന്‍ ശ്രമിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും എന്നാല്‍ അതും ലൈവില്‍ പെടുകയായിരുന്നു എന്നും അത്തരമൊരു താല്‍പ്പര്യത്തില്‍ മനപ്പൂര്‍വ്വം ചെയ്ത കാര്യമല്ലെന്നും പറയുന്നുണ്ട്.എന്നാല്‍ റിപ്പോര്‍ട്ടര്‍ യുവതിയെ തള്ളി നീക്കിയത് ഒരുപറ്റം ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അതേസമയം റിപ്പോര്‍ട്ടറെ ന്യായീകരിച്ചും ആള്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. ലേബര്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു സംഭവം നടന്നത്.

Top