രാജ്യസഭയിലും ബിജെപിയുടെ മുന്നേറ്റം;എൻഡിഎയ്ക്ക് ഭൂരിപക്ഷം!കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ അടക്കം എതിരില്ലാതെ തെരഞ്ഞെടുത്തത് 11 അം​ഗങ്ങൾ

ന്യുഡൽഹി : രാജ്യസഭയിലും ബിജെപി ഒന്നാം സ്ഥാനത്ത് .രാജ്യസഭയിൽ അം​ഗസംഖ്യ വർദ്ധിപ്പിച്ച് എൻഡിഎ. ബിജെപിയിൽ നിന്ന് 9 അം​ഗങ്ങളും സഖ്യകക്ഷികളിൽ നിന്ന് രണ്ട് പേരും എതിരില്ലാതെ   തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് എൻഡിഎ ഭൂരിപക്ഷം നേടിയത്.11 അം​ഗങ്ങൾ എതിരില്ലാതെ   തെരഞ്ഞെടുത്തതോടെയാണ് എൻഡിഎയുടെ അം​ഗസംഖ്യ വർധിച്ചത്.

ഒമ്പത് അംഗങ്ങൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെ സഭയിൽ ബിജെപിയുടെ അംഗസംഖ്യ 96 ആയി ഉയർന്നു. എൻഡിഎയുടേത് ഇപ്പോൾ 113 ആയി. എൻഡിഎയ്ക്ക് ആറ് നോമിനേറ്റഡ് അംഗങ്ങളുടെയും ഒരു സ്വതന്ത്ര അംഗത്തിൻ്റെയും പിന്തുണയുണ്ട്. ഇതോടെ മൊത്തം അംഗസംഖ്യ 120 ആയിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ, അസമിൽ നിന്ന് രഞ്ജൻ ദാസ്, രാമേശ്വർ തെലി, ബിഹാറിൽ നിന്ന് മനൻ കുമാർ മിശ്ര, ഹരിയാനയിൽ നിന്ന് കിരൺ ചൗധരി, മഹാരാഷ്‌ട്രയിൽ നിന്ന് ധര്യ ഷീൽ പാട്ടീൽ, ഒഡീഷയിൽ നിന്ന് മമത മൊഹന്ത, രാജസ്ഥാനിൽ നിന്ന് രവ്‌നീത് സിംഗ് ബിട്ടു, ത്രിപുരയിൽ നിന്ന് രാജീവ് ഭട്ടാചാരി എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ബിജെപി അം​ഗങ്ങൾ. മധ്യപ്രദേശിൽ നിന്നാണ് ജോർജ് കുര്യൻ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അജിത് പവാറിന്റെ എൻസിപിയിൽ നിന്നും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ആറ് നോമിനേറ്റഡ് അംഗങ്ങളുടെയും ഒരു സ്വതന്ത്ര അംഗത്തിന്റെയും പിന്തുണയും എൻഡിഎയ്‌ക്കുണ്ട്.

കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വിയും എതിരില്ലാതെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ രാജ്യസഭയിൽ പ്രതിപക്ഷത്തിൻ്റെ എണ്ണം 85 ആയി. രാജ്യസഭയുടെ പരമാവധി അംഗബലം 250 ആണ്. അതിൽ 238 പേരെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും തിരഞ്ഞെടുക്കുമ്പോൾ രാഷ്ട്രപതിക്ക് 12 അംഗങ്ങളെ നിയമിക്കാം. നിലവിൽ, രാജ്യസഭയിലെ അംഗബലം 237 ആണ്. ഭൂരിപക്ഷം 119 ആണ്.

Top