രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന്റെത് ;ആര് മത്സരിക്കണം എന്നതില്‍ പാര്‍ട്ടി തീരുമാനം എടുക്കും: ജോസ് കെ മാണി

കൊച്ചി:രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാരെന്ന് പാർട്ടി തീരുമാനിക്കുമെന്ന് കേരള കോൺഗ്രസ് മാണി വിഭാഗം നേതാവ് ജോസ് കെ മാണി. കേരള കോൺഗ്രസിന്റേതാണ് ഒഴിവു വന്ന രാജ്യസഭ സീറ്റെന്നും അദ്ദേഹം പറഞ്ഞു.എല്‍ഡിഎഫുമായി ചര്‍ച്ച ചെയ്ത് ഉചിതമായ സമയത്ത് പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, തെരഞ്ഞെടുപ്പില്‍ താന്‍ തന്നെ മത്സരിച്ചേക്കുമെന്ന സൂചനയും ജോസ് കെ മാണി നല്‍കി. ആര് മത്സരിക്കണം എന്നതില്‍ പാര്‍ട്ടി തീരുമാനം എടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഡിഎഫിന്റെ ഭാഗമായിരിക്കെ ലഭിച്ച രാജ്യസഭാംഗത്വം മുന്നണി മാറ്റത്തെ തുടര്‍ന്ന് ജോസ് കെ മാണി രാജിവച്ചതോടെയാണ് തെരഞ്ഞെടുപ്പ് ആസന്നമായത്.

നിലവില്‍, ഘടകക്ഷികളുടെ സീറ്റുകള്‍ സിപിഐഎം ഏറ്റെടുക്കുന്നത് ഉചിതമല്ലെന്നാണ് എല്‍ഡിഎഫിലെ ധാരണ എന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ രാജ്യസഭ സീറ്റില്‍ കേരള കോണ്‍ഗ്രസ് എം തന്നെ മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സീറ്റിന് അവകാശവാദം ഉന്നയിച്ച് ജോസ് കെ മാണി തന്നെ രംഗത്ത് എത്തുന്നത്. എന്നാല്‍, ജോസ് കെ മാണി മത്സരിക്കില്ലെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. പകരം സ്റ്റീഫന്‍ ജോര്‍ജ്ജിനാണ് സാധ്യത. കഴിഞ്ഞ തെരഞ്ഞെടുപ്പിലും സ്റ്റീഫന്‍ ജോര്‍ജ്ജിന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ ഇതിലും ചര്‍ച്ചകള്‍ ഉണ്ടാവുമെന്ന സൂചനയും ജോസ് കെ മാണി നല്‍കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നവംബര്‍ 29 നാണ് രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ്. ഇത്് സംബന്ധിച്ച വിജ്ഞാപനം നവംബര്‍ ഒന്‍പതിന് പുറത്തിറങ്ങും. 16 നാണ് പത്രിക സമര്‍പ്പണം. ഈ വര്‍ഷം ജനുവരി ഒന്‍പതിനാണ് ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചത്. യുഡിഎഫിന്റെ ഭാഗമായിരിക്കെ ലഭിച്ച രാജ്യസഭാംഗത്വം മുന്നണി മാറ്റത്തെ തുടര്‍ന്നാണ് ജോസ് കെ മാണി രാജിവച്ചത്. തുടര്‍ന്ന് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാല മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.കേരളത്തില്‍ നിന്നുള്ള രാജ്യസഭാ സീറ്റീലേക്കുളള തെരഞ്ഞെടുപ്പ് നവംബര്‍ 29ന് നടക്കും. 2024 വരെയാണ് സീറ്റിന്റെ കാലാവധി.‌ വോട്ടെണ്ണലും അതേദിവസം 29ന് നടക്കും. നവംബര്‍ 9ന് വിജ്ഞാപനമിറങ്ങും. നാമനിര്‍ദേശ പത്രികാ സമര്‍പണം 16നാണ്. കഴിഞ്ഞ ജനുവരി 11 നാണ് ജോസ് കെ മാണി രാജിവച്ചത്.

Top