പാലായിൽ സിപിഎം വോട്ടു മറിച്ചു ?ജോസ് കെ മണിക്ക് ഇരുട്ടടി !സ്വന്തം വോട്ട് ചോർന്നുവെന്ന് CPM; അത് അവരുടെ ആഭ്യന്തര കാര്യമെന്നും പ്രതികരിക്കാനില്ലെന്നും ജോസ് കെ മാണി

കോട്ടയം: ഇടതുമുന്നണിക്ക് വാൻ വിജയം കൊയ്യാൻ താരമായ ജെ കെ മാണിക്ക് ഇരുട്ടടിയായി സിപിഎം വോട്ടു ചോർച്ച .ജോസ് കെ മാണിയെ സിപിഎം കാലുത്താറിയതാണോ ? പാലായിൽ ജോസ് കെ മാണിയുടെ തോൽവിക്ക് കാരണമായി സിപിഎം വോട്ടുകൾ ചേർന്നിട്ടുണ്ട് എന്ന് ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. പാലായിലെ തോൽവി പ്രത്യേകം പരിശോധിക്കാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. നേരത്തെ ജോസ് കെ മാണി ഇതു സംബന്ധിച്ച സിപിഎം നേതൃത്വത്തിന് പരാതി നൽകിയിരുന്നു. പാലായിൽ സിപിഎം വോട്ടുകൾ പൂർണമായും വീണില്ല എന്നായിരുന്നു ജോസ് കെ മാണിയുടെ പരാതി. ജോസ് പരാതി പറഞ്ഞ സാഹചര്യത്തിൽ കേരള കോൺഗ്രസിനെ പിണക്കണ്ട എന്ന നിലപാടിലാണ് സിപിഎം.

അതുകൊണ്ടുതന്നെയാണ് പാലായിലെ തോൽവി പ്രത്യേകം പഠിക്കാൻ തീരുമാനിച്ചത്. സിപിഎം തീരുമാനത്തോട് തന്ത്രപൂർവം ആണ് ജോസ് കെ മാണി പ്രതികരിച്ചത്. സിപിഎം വിലയിരുത്തൽ നടത്തിയത് ആ പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്ന് ജോസ് കെ മാണി പാലായിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനോട് പ്രതികരിക്കാൻ താല്പര്യമില്ല. കേരള കോൺഗ്രസും ഇക്കാര്യത്തിൽ പ്രത്യേകം പരിശോധന നടത്തി വരുന്നുണ്ട്. ആദ്യഘട്ട പരിശോധന പൂർത്തിയായിട്ടുണ്ട്. ഇനിയും കൂടുതൽ പരിശോധന നടത്തേണ്ടത് ഉണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം പാലായിലെ തോൽവി സംബന്ധിച്ച് പ്രാഥമിക വിലയിരുത്തൽ പാർട്ടി നടത്തിയത് എന്താണ് എന്ന ചോദ്യത്തോട് ജോസ് കെ മാണി പ്രതികരിച്ചില്ല. ഇത് പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ ആണ് എന്ന് മാത്രം പറഞ്ഞ് ജോസ് കെ മാണി ഒഴിഞ്ഞുമാറി. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ പാലായിൽ സിപിഎം കേരള കോൺഗ്രസ് എം വിഭാഗങ്ങൾ തമ്മിൽ പലയിടത്തും നിസ്സഹകരണം ഉണ്ടായിരുന്നു. സിപിഎം അംഗമായ ബിനു പുളിക്കക്കണ്ടവും കേരള കോൺഗ്രസ് നേതാവായ ബൈജു കൊല്ലം പറമ്പിലും നഗരസഭയിൽ അടി പിടി ഉണ്ടാക്കിയത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു.

കേരള കോൺഗ്രസ് പലയിടത്തും സിപിഎം നേതൃത്വത്തെ വേണ്ടവിധത്തിൽ പരിഗണിച്ചില്ല എന്ന പരാതിയും പ്രാദേശിക സിപിഎം നേതൃത്വത്തിന് ഉണ്ട്. പ്രചരണ പരിപാടികൾ ഏകോപിപ്പിക്കുന്നതിന് അടക്കം കേരള കോൺഗ്രസ് ഒറ്റയ്ക്ക് പല ആസൂത്രണങ്ങളും നടത്തിയെന്നും സിപിഎം നേതാക്കൾക്ക് അഭിപ്രായമുണ്ട്. പാർട്ടി അന്വേഷണം വരുന്ന സമയത്ത് ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്താനാകും പ്രാദേശിക സിപിഎം നേതൃത്വം ശ്രമിക്കുക.

പാലായിൽ സിപിഎം വോട്ടുകൾ ചേർന്നിട്ടില്ല എന്നായിരുന്നു അന്ന് ജില്ലാ സെക്രട്ടറിയും ഏറ്റുമാനൂരിലെ സ്ഥാനാർഥിയുമായ വി എൻ വാസവൻ പ്രതികരിച്ചത്. ബിജെപി വോട്ടുകൾ ചോർന്നത് മൂലമാണ് മാണി സി കാപ്പൻ വിജയിച്ചത് എന്നും സിപിഎം ആരോപിച്ചിരുന്നു. ഇതേ നിലപാട് തന്നെയായിരുന്നു ജോസ് കെ മാണിയും തെരഞ്ഞെടുപ്പ് പരാജയത്തിന് തൊട്ടുപിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ അറിയിച്ചിരുന്നത്. അതിനുശേഷമാണ് സിപിഎം വോട്ട് ചോർന്നു എന്ന പരാതി ജോസ് കെ മാണി നൽകിയത്. ബിജെപി വോട്ടുകൾ മാണി സി കാപ്പന് ലഭിച്ചതാണ് തോൽവിക്ക് കാരണം എന്ന് പരസ്യമായി കൊണ്ടുവരാനാണ് കേരള കോൺഗ്രസ് എമ്മും സിപിഎമ്മും ശ്രമിക്കുക. എന്നാൽ പ്രാദേശികതലത്തിൽ ഉണ്ടായ തർക്കം തെരഞ്ഞെടുപ്പിൽ വലിയ രീതിയിൽ ജോസ് കെ മാണിയുടെ തോൽവിക്ക് കാരണമായി എന്ന വിലയിരുത്തലാണ് ആഭ്യന്തരമായി പാർട്ടികൾ നടത്തിവരുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തൊട്ടാകെ ഇടത് തരംഗത്തിൽ വൻ നേട്ടമാണ് ഇടതുമുന്നണിക്ക് ഉണ്ടായത്. എന്നാൽ ഇത്ര വലിയ തരംഗം ഉണ്ടായിട്ടും പല പ്രധാനപ്പെട്ട സീറ്റുകളിലേയും തോൽവി ഇടതു നേതൃത്വത്തെ കാര്യമായി ഞെട്ടിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്ന് ഇക്കാര്യങ്ങൾ വിലയിരുത്തി വരികയാണ് സിപിഎം. അതിനിടെ ആണ് സംസ്ഥാനത്ത് ഏറ്റവും വലിയ തോൽവി ഉണ്ടായി ഇടതുമുന്നണിയെ ആകെ ഞെട്ടിച്ച പാലായിൽ എന്താണ് സംഭവിച്ചതെന്ന് സിപിഎം പരിശോധിച്ചത്.

Top