കേരള കോൺഗ്രസ് മുൻപ് മത്സരിച്ച സീറ്റുകളെല്ലാം വേണം:ജോസ് എത് സമയവും മുങ്ങും!റോഷി ജോസിന്റെ കുഴലൂത്തുകാരൻ;രൂക്ഷ വിമർശനവുമായി പിജെ ജോസഫ്

കോട്ടയം : ജോസ് കെ മാണിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പിജെ ജോസഫ്. ദിശാബോധമില്ലാതെ ഒഴുകിനടക്കുന്ന കൊതുമ്പുവള്ളമാണ് ജോസ് കെ മാണി വിഭാഗം. അത് ഏത് സമയത്തും മുങ്ങും. റോഷി അഗസ്റ്റിന്‍ ജോസിന്റെ വെറും കുഴലൂത്തുകാരനാണ്. അര്‍ഥമില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നതെന്നും പിജെ ജോസഫ് തൊടുപുഴയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

പാല ഉപതെരഞ്ഞെപ്പിൽ ജോസ് കെ മാണിയുടെ സഹോദരി സാലിയെയാണ് സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത്. അത് വേണ്ടെന്ന് വച്ചത് ജോസ് കെ മാണി അധ്യക്ഷനായ സമിതിയാണ്. ആര് ആവശ്യപ്പെട്ടാലും ചിഹ്നം നൽകുമായിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) മുൻപ് മത്സരിച്ച എല്ലാ സീറ്റും തങ്ങൾക്ക് വേണമെന്ന് പി.ജെ.ജോസഫ്. മുൻപ് ജോസ് വിഭാഗം മത്സരിച്ച സീറ്റുകളും അവർ പുറത്തുപോയ സ്ഥിതിക്ക് ജോസഫ് ഗ്രൂപ്പിന് അവകാശപ്പെട്ടതാണെന്നും അതിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടില്ലെന്നും ജോസഫ് തൊടുപുഴയിൽ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലും ഇതുതന്നെയാവും നിലപാട്.

Top