കാശ്മീർ ഇനി സംസ്ഥാനമല്ല..!! ബിൽ രാജ്യസഭയിൽ പാസായി; ഭൂരിപക്ഷമില്ലാതിരുന്നിട്ടും പാസാക്കപ്പെടുന്ന രണ്ടാമത്തെ ബിൽ

ന്യൂഡൽഹി : കാശ്മീരിനെ വിഭദജിക്കാനുള്ള ബിൽ രാജ്യ സഭ പാസാക്കി. രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുന്ന ബില്ലിനെ അനുകൂലിച്ച് 125 പേർ വോട്ട് ചെയ്തു. 61 പേർ എതിർത്തു. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന ബില്ലും രാജ്യസഭ നേരത്തെ പാസാക്കിയിരുന്നു. ഇതോടെ കാശ്മീരിനുള്ള പ്രത്യേക പദവി ഇല്ലാതായി.

മണിക്കൂറുകള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കും ചര്‍ച്ചക്കും ശേഷമാണ് ബില്‍ പാസ്സാക്കിയത്. ഇലക്ട്രോണിക് വോട്ടിങ്ങിന് ശ്രമിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടര്‍ന്ന് അംഗങ്ങള്‍ക്ക് സ്ലീപ്പ് നല്‍കിയാണ് വോട്ടെടുപ്പ് നടന്നത്. തുടര്‍ന്ന് വോട്ടെണ്ണല്‍ നടന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതോടൊപ്പം ജമ്മു കശ്മീരിലെ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്ന ബില്ലും സഭ ശബ്ദവോട്ടോടെ പാസ്സാക്കി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്ന പ്രമേയവും സഭ ശബ്ദവോട്ടോടെ പാസ്സാക്കി. ഇതോടെ കശ്മീരിന് പ്രത്യേക പദവി എടുത്തുകളയപ്പെട്ടു. ഇതിനെ കോണ്‍ഗ്രസ് അടക്കം ആരും എതിര്‍ത്തില്ല എന്നതാണ് ശ്രദ്ധേയം.

ചര്‍ച്ചാവേളയില്‍ ആര്‍ട്ടിക്കിള്‍ 370 വിഷയമാണ് കൂടുതല്‍ പരാമര്‍ശിക്കപ്പെട്ടത്. ആ അനുഛേദം കശ്മീരിന് വരുത്തിയത് വലിയ നഷ്ടങ്ങളാണ്. ഇത് റദ്ദാക്കിയതോടെ കശ്മീരിലെ രക്തച്ചൊരിച്ചിലിന് അവസാനമാകുമെന്നും അമിത് ഷാ ചര്‍ച്ചയില്‍ പറഞ്ഞു. ഭീകരതയുടെ അന്ത്യത്തിന് വഴിയൊരുക്കും. ശരിയായ സമയത്ത് ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നല്‍കുന്നത് ആലോചിക്കുമെന്നും അദ്ദേഹം സഭയെ അറിയിച്ചു.

രാജ്യസഭയില്‍ വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്നിട്ടും പാസാക്കപ്പെടുന്ന രണ്ടാമത്തെ സുപ്രധാന ബില്ലാണ് ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കാനുള്ള ബില്ല്. പ്രതിപക്ഷ അനൈക്യമാണ് ബില്‍ പാസാക്കിയെടുക്കാന്‍ സര്‍ക്കാരിന് സഹായകമായത്. 47 പേരാണ് രാജ്യസഭയില്‍ കോണ്‍ഗ്രസിനുള്ളത്. ഇതില്‍ രണ്ട് പേര്‍ രാജിവെച്ചിരിക്കുന്നു. ഇതിന് പുറമെ തൃണമൂല്‍ കോണ്‍ഗ്രസ്, ജെഡിയു എന്നിവര്‍ ഇറങ്ങിപ്പോയി. കൂടാതെ സമാജ്‌വാദി പാര്‍ട്ടിയുടെ രണ്ട് അംഗങ്ങളും രാജിവെച്ചിരുന്നു. ഇതോടെ ഭൂരിപക്ഷത്തിനുള്ള തലയെണ്ണം കുറഞ്ഞു.

Top