സ്മാര്‍ട്ട് ഫോണ്‍ ആരാധകരുടെ പ്രിയപ്പെട്ട ആപ്പായ വാട്‌സാപ്പിനുപാരയായി വന്ന സോമക്കെതിരെ പരാതികളുടെ പ്രളയം. എന്നാല്‍ സോമയെ തകര്‍ക്കാനുള്ള കുപ്രചരണം മാത്രമാണിതെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ
ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ മാത്രം 50 ലക്ഷത്തിലേറെ ഡൗണ്‍ലോഡുകള്‍ സൃഷ്ടിച്ച് മുന്നേറുന്ന സൊമ മെസഞ്ചര്‍ ആപ്പിന് പണികൊടുക്കാനാണ് വാട്‌സാപ്പുവഴി പ്രരിക്കുന്ന മുന്നറിയിപ്പുകളെന്നാണ് സൂചന.
‘സൂക്ഷിക്കുക; ഈയിടെ ഇറങ്ങിയ സൊമ എന്ന വിഡിയോ കോളിങ് സംവിധാനമുള്ള ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന മൊബൈലില്‍ നിന്നും കോണ്‍ടാക്ട്, വിഡിയോകള്‍, ഫോട്ടോകള്‍, മറ്റു ഡേറ്റകള്‍ തുടങ്ങിയവ ഹാക്ക് ചെയ്യപ്പെടുന്നുണ്ടത്രേ! മാത്രമല്ല മൊബൈലില്‍ നിന്നും വിളിക്കുന്ന കോളുകളും മെസേജുകളും ഹാക്ക് ചെയ്യപ്പെടുന്നുണ്ടത്രേ! കഴിയുന്നതും എല്ലാവരും വേഗം സൊമ ആപ്ലിക്കേഷന്‍ ഡിലീറ്റ് ചെയ്യുക. ഈ മെസേജ് മാക്‌സിമം ഷെയര്‍ ചെയ്യുക…’ഇത്തരത്തിലുള്ള സന്ദേശമാണ് വാട്‌സാപ്പില്‍ വൈറലായിരിക്കുന്നത്.
നിലവില്‍ ഒരിടത്തു നിന്നു പോലും ഇത്തരത്തിലുള്ള പരാതി ലഭിച്ചിട്ടില്ല. മാത്രവുമല്ല, ഇതിന്റെ തെളിവുകള്‍ ചോദിച്ചാല്‍ ആര്‍ക്കും ഉത്തരവുമില്ല. ഇന്റര്‍നെറ്റില്‍ പരതിയാല്‍ പോലും ഒരിടത്തും ഇങ്ങനെയൊരു പരാതി ഉയര്‍ന്നതായി അറിയാനാകില്ല. സൗദിയില്‍ മാത്രം 12 ലക്ഷം പേര്‍ ഈ ആപ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ടെക്‌നോ സുരക്ഷയുടെ കാര്യത്തില്‍ പരമാവധി ശ്രദ്ധ ചെലുത്തുന്ന ആ രാജ്യത്തു നിന്നു പോലും ഒരു പരാതിയും വന്നിട്ടില്ല. സൊമ വഴി അയക്കുന്ന മെസേജുകള്‍ക്ക് ഡെവലപ്പര്‍മാര്‍ പരമാവധി സുരക്ഷ ഉറപ്പുനല്‍കുന്നുണ്ട്
സൊമയിലെ മെസേജുകളെല്ലാം എന്‍ക്രിപ്റ്റ് ചെയ്താണ് അയക്കുന്നത്. അയക്കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കുമല്ലാതെ മറ്റൊരാള്‍ക്ക് ഇത് വായിക്കാനാകില്ല. കൂടാതെ 2048 ബിറ്റ് ആര്‍എസ്എ (ഞശ്‌ലേെടവമാശൃഅറഹലാമി ഇൃ്യുെേീ്യ്യെലാേ), 256 ബിറ്റ് എഇഎസ് (അറ്മിരലറ ഋിരൃ്യുലേറ ടമേിറമൃറ) എന്നിവയുടെ കോംബിനേഷനിലൂടെയാണ് എന്‍ക്രിപ്ഷന്‍ സാധ്യമാക്കുന്നത്. യുഎസ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാന്റേഡ്‌സ് ആന്‍ഡ് ടെക്‌നോളജിയുടെ അംഗീകാരമുള്ളതാണ് എഇഎസ്. എന്‍ക്രിപ്ഷനും ഡീക്രിപ്ഷനും രണ്ട് വ്യത്യസ്ത കീ ഉപയോഗിക്കുന്നതാണ് ആര്‍എസ്എ. 2048 ബിറ്റ് ആര്‍എസ്എ, 256 ബിറ്റ് എഇഎസ് അല്‍ഗോരിതങ്ങള്‍ ഉപയോഗിക്കുന്നതുകൊണ്ടു തന്നെ നിലവിലുള്ള ഏതൊരു മെസഞ്ചര്‍ ആപ്പിനെയും കവച്ചുവയ്ക്കുന്ന സുരക്ഷ സൊമയ്ക്കുണ്ട്.
എന്തായാലും ലോകത്തിലെ ഏറ്റവും വേഗതയേറിയ മെസഞ്ചര്‍ സര്‍വീസ്, അതും എച്ച്ഡി വിഡിയോ കോള്‍ ഉള്‍പ്പെടെ, പരിപൂര്‍ണ സൗജന്യം, ഗ്രൂപ്പില്‍ 500 പേരെ വരെ ചേര്‍ക്കാം തുടങ്ങിയ വാഗ്ദാനങ്ങളുമായെത്തിയ സൊമ വാട്ട്‌സാപ്പിനേക്കളും ഫെയ്‌സ്ബുക്ക് മെസഞ്ചറിനേക്കാളുമെല്ലാം തട്ടിമാറ്റി കുതിക്കുകയാണ്..അത് കൊണ്ട് തന്നെ വാട്‌സാപ്പ് ആരാധകരായിരിക്കാം ഈ കള്ള പ്രചാരണത്തിന് പിന്നില്ലെന്നാണ് സംശയം.