മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയാണ് യുപിയിലെ ബാലിക സദനതതിലെ പീഡനക്കേസുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്. ബാലികാ സദനത്തില്‍ നിന്നും രക്ഷപ്പെട്ട 11 വയസ്സുകാരിയിലൂടെയാണ് പുറലോകം അവിടെ നടന്ന ക്രൂരതകളെക്കുറിച്ച് അറിയുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു എന്ന വിവരം പുറം ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.
പോലീസിന്റെ ചോദ്യം ചെയ്യലില്‍ ബാലികാ സദനത്തിലെ അന്തേവാസിയായ 13കാരി പൊലീസിന് നല്‍കിയ മൊഴി ഞെട്ടിക്കുന്നതായിരുന്നു. ‘ പുരുഷന്മാരുടെ മുറിയിലേക്ക് അയയ്ക്കുന്നതിന് മുന്‍പായി മാഡം ഞങ്ങള്‍ക്ക് മരുന്ന് നല്‍കും, ഇത് കഴിച്ചാല്‍ വേദനയെടുക്കില്ലെന്ന് പറയും. എല്ലാം കഴിഞ്ഞ് വരുമ്പോള്‍ വലിയ ആള്‍ക്കാരുമായി നല്ല രസമായിരുന്നില്ലേ എന്നും ചോദിക്കും.’ കുട്ടി പറഞ്ഞു. സംഗതി പുറത്ത് പറഞ്ഞാല്‍ തല്ലുമെന്നും ബാലികാ സദനം നടത്തിപ്പുകാരി പറഞ്ഞതായും കുട്ടി പൊലീസിന് മൊഴി നല്‍കി.
യുപിയിലെ ദിയോറിയ ജില്ലയിലെ മാ വിന്ധ്യാവാസിനി മഹിളാ ബാലികാ സര്‍ണക്ഷന്‍ ഗൃഹവുമായി ബന്ധപ്പെട്ടാണ് ബലാത്സംഗ കേസ് അടുത്തിടെ പുറത്ത് വന്നത്. ആഗസ്റ്റിലാണ് ഇവിടത്തെ അന്തേവാസികളായ കുട്ടികള്‍ പീഡനത്തിന് ഇരയാകുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നത്. സമൂഹത്തിലെ ഉന്നതിയില്‍ നില്‍ക്കുന്നവര്‍ക്ക് 15 പോലും തികയാത്ത പെണ്‍കുട്ടികള്‍ ഇരയാവുകയായിരുന്നു. ഓഗസ്റ്റ് 6 ന് യുപി പൊലീസിലെ വനിതാ സെല്ലാണ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയത്. തങ്ങള്‍ക്ക് മയക്ക് മരുന്ന് ഉള്‍പ്പടെയുള്ളവ നല്‍കിയാണ് കിടപ്പറകളിലേക്ക് അയച്ചിരുന്നതെന്നും കുട്ടികള്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.
അലഹബാദ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് യുപി പൊലീസിലെ സിറ്റ് സമര്‍പ്പിച്ചിരിക്കുകയാണ്. ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും 11 കാരി ചാടിപ്പോയ സംഭവത്തെ തുടര്‍ന്നാണ് ഞെട്ടിക്കുന്ന ക്രൂര ബലാത്സംഗത്തിന്റെ പിന്നാമ്പുറ കഥകള്‍ പുറം ലോകമറിയുന്നത്. ഏതാനും മാസം മുന്‍പ് ഇവിടെ നിന്നും ഒരു പെണ്‍കുട്ടി രക്ഷപെടുകയും ബാലികാ സദനത്തില്‍ നടക്കുന്നത് പുറംലോകം അറിയുയുമായിരുന്നു. ഷെല്‍ട്ടര്‍ഹോമിന്റെ ഉടമ ഗിരിജ ത്രിപാഠിക്കെതിരേ മൊഴി നല്‍കിയ 12 കാരിയാണ് മാഡം തങ്ങളെ ഉന്നതര്‍ക്ക് കൊടുക്കും മുമ്പ് മയക്കുമരുന്ന് കഴിപ്പിക്കുമായിരുന്നെന്ന് വെളിപ്പെടുത്തിയത്.
പീഡനവിവരം ആരോടും പറയരുതെന്നും പൊലീസ് എത്തിയാല്‍ തല്ലുമെന്നുമായിരുന്നു പെണ്‍കുട്ടികളെ ഗിരിജ ധരിപ്പിച്ചിരുന്നത്. ഓരോ തവണ തിരിച്ചുവരുമ്പോഴും വല്യവല്യ ആള്‍ക്കാരുമായി ഇന്നു നല്ല രസമായിരുന്നോ എന്നും ചോദിച്ചിരുന്നു. അഞ്ചുമാസം മാത്രം മുമ്പ് മാത്രം ഷെല്‍ട്ടര്‍ ഹോമില്‍ എത്തിയ തന്നെ മാസം അഞ്ചും ആറും തവണ പുറത്ത് വിട്ടിരുന്നതായി ഒരു 12 കാരി നല്‍കിയ മൊഴിയില്‍ പറയുന്നു.
സംഭവത്തെ കുറിച്ച് കുട്ടികള്‍ പറയുന്നതിങ്ങനെ.വൈകുന്നേരം നാലു മണിയോടെ ഒരു കാര്‍ വരും. പിറ്റേന്ന് രാവിലെ തിരിച്ചു കൊണ്ടുവിടും. ഓരോ തവണയും വേറെ വേറെ ആള്‍ക്കാരാണ് വരുന്നത്. ചിലപ്പോള്‍ ചിലര്‍ വരുന്നത് ബൈക്കിലായിരിക്കും.” പെണ്‍കുട്ടി പറഞ്ഞു. ഗിരിജയ്ക്ക് പണം നല്‍കിയ ശേഷമാണ് ഇടപാടുകാര്‍ പെണ്‍കുട്ടികളെ കൊണ്ടുപോയിരുന്നത്. അതുപോലെ തന്നെ ബാലികാസദനം ശോചനീയമായ അവസ്ഥയില്‍ ആയിരുന്നു.
വൃത്തിയാക്കലും തുണി കഴുകലും പോലെയുള്ള ജോലികള്‍ ചെയ്തില്ലെങ്കില്‍ ക്രൂരമായ ശിക്ഷകള്‍ ഏറ്റുവാങ്ങേണ്ടി വരുമായിരുന്നു. ഇരകളെ ഇപ്പോള്‍ യുപിയില്‍ ഉടനീളമുള്ള വിവിധ സ്ഥാപനങ്ങളില്‍ സുരക്ഷിതമായി പാര്‍പ്പിച്ചിരിക്കുകയാണ്.