പണം നൽകിയില്ല: പന്ത്രണ്ടുകാരൻ അമ്മയെ കുത്തിക്കൊന്നു

ക്രൈം ഡെസ്‌ക്

ഹൈദരാബാദ്: ആവശ്യപ്പെട്ട പണം നൽകാതിരുന്ന അമ്മയെ പന്ത്രണ്ടുകാരൻ വീടിനുള്ളിലിട്ട് കുത്തിക്കൊന്നു. ഹൈദരാബാദിലാണ് സംഭവം. തെലങ്കാനയിലെ മംഗൾഹട്ടിൽ വാടകക്ക് താമസിക്കുന്ന രേണുക (40) ആണ് കൊല്ലപ്പെട്ടത്.
പത്തുവർഷം മുമ്പാണ് രേണുകയുടെ ഭർത്താവ് ശ്രീനിവാസ് മരിച്ചത്. മകനുമൊന്നിച്ച് കുപ്പിയും പാട്ടയും പെറുക്കിവിറ്റാണ് രേണുക ജീവിച്ചിരുന്നത്.
മകന് പ്രായപൂർത്തിയാവാത്തതുകൊണ്ട് കിട്ടുന്ന പണം മുഴുവൻ രേണുകയാണ് സൂക്ഷിക്കാറുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം മകൻ അന്ന് കിട്ടിയ പണം രേണുകക്ക് കൊടുത്തിരുന്നില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. വഴക്ക് മൂർച്ഛിച്ചപ്പോൾ മകൻ അടുക്കളയിൽ നിന്നും കത്തിയെടുത്ത് രേണുകയുടെ കഴുത്തിൽ കുത്തുകയായിരുന്നു. സംഭവശേഷം മകൻ വീട്ടിൽ നിന്നും രക്ഷപെട്ടതായി മംഗൽഷട്ട് ഇൻസ്‌പെക്റ്റർ എ. സഞ്ജീവ റാവും പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top