15 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രതിക്ക് 10 വര്‍ഷം കഠിന തടവും പിഴയും

പാലക്കാട്: 15 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയെ 10 വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴക്കും ശിക്ഷിച്ചു. കുത്തനൂര്‍ പടിഞ്ഞാറെതറ അമ്പാടി വീട്ടില്‍ രമേഷ് നായരെയാണ് (53) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി ടി. സഞ്ജു ശിക്ഷിച്ചത്. പിഴ അടക്കാത്ത പക്ഷം ആറുമാസം അധിക കഠിന തടവ് അനുഭവിക്കണം.

2014 ഡിസംബര്‍ മുതല്‍ 2015 ഡിസംബര്‍ മാസം വരെയുള്ള കാലഘട്ടത്തില്‍ അതിജീവിതയെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ശേഷം ഒളിവില്‍ താമസിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ വാദം. വിചാരണ വേളയില്‍ അതിജീവിത പ്രഥമ വിസ്താരത്തില്‍ പ്രതിക്കെതിരെ മൊഴി നല്‍കുകയും ക്രോസ് വിസ്താരത്തില്‍ അനുകൂലമായി മൊഴി നല്‍കുകയും ചെയ്‌തെങ്കിലും ശാസ്ത്രീയ തെളിവിന്റെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top