17 കാരനായ വിദ്യാർഥിയുമായി ക്ലാസിൽ വച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു; 35 കാരിയായ അധ്യാപിക അറസ്റ്റിൽ

ക്രൈം ഡെസ്‌ക്

ഫ്‌ളോറിഡ: 17 കാരനായ കെമിസ്ട്രി വിദ്യാർഥിയുമായി ക്ലാസ് മുറിയിൽ വച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട 35 കാരിയായ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. പോർട്ട് സെന്റ് ലൂസിയ ഹൈസ്‌കൂളിലെ അധ്യാപിക ടിഫാനി ഗെലിഗയെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. 16 നും 17 നും ഇടയിൽ പ്രായമുള്ള വിദ്യാർഥികളെ ലൈംഗിക പീഡനക്കേസുകൾ പരിഗണിക്കുന്ന കോടതിയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.
അമ്മയും സ്‌കൂളിലെ മറ്റൊരു വിദ്യാർഥിയും തമ്മിൽ ലൈംഗിക ബന്ധവും, മോശമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി ടിഫാനിയുടെ മകൻ തന്നെയാണ് ടെക്സ്റ്റ് മെസേജ് അയച്ചത്. സ്‌കൂളിലെ മറ്റൊരു അധ്യാപികയ്ക്കു മകൻ അയച്ച ടെക്സ്റ്റ് മെസേജിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂൾ അധികൃതർ അന്വേഷണം ആരംഭിച്ചത്. സ്‌കൂളിന്റെ അഡ്മിസിട്രേറ്റർ കുട്ടിയുമായി സംസാരിച്ചതോടെ അമ്മയും സ്‌കൂളിലെ മറ്റൊരു വിദ്യാർഥിയും തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പല തവണ കണ്ടിട്ടുണ്ടെന്നു മകൻ സമ്മതിക്കുകയായിരുന്നു. സ്‌കൂളിൽ വച്ചും വീട്ടിൽ വച്ചും ഇരുവരും പല തവണ ബന്ധപ്പെട്ടിട്ടുണ്ടെന്നും കുട്ടി അഡ്മിനിസ്‌ട്രേറ്റർക്കു മൊഴി നൽകി. തുടർന്നു അഡ്മിനിസ്‌ട്രേറ്റർ പൊലീസിനെ അറിയിക്കുകയായിരുന്നു. 2014 ലാണ് ഇവർ സ്‌കൂളിൽ ജോലിയ്ക്കു എത്തിയയത്.
വിവരം അറിഞ്ഞു പൊലീസ് സ്ഥലത്ത് എത്തിയ ശേഷം ടിഫാനിയയെ ചോദ്യം ചെയ്തു. ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്നു പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. ഏപ്രിൽ 2017 മുതൽ മെയ് 2017 വരെയുള്ള പല സമയങ്ങളിലായി ഇരുവരും സ്‌കൂളിൽ വച്ചും, ടിഫാനിയുടെ കാറിനുള്ളിൽ വച്ചും, ഇവരുടെ വീട്ടിൽ വച്ചും ഇരുവരും തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top