ദുരിതമഴ: മരണം 19 ആയി; ഉരുള്‍പൊട്ടലില്‍ വയ്യാറ്റുപുഴ പ്രദേശത്തെ എല്ലാപേരെയും കാണാതായി; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് മാത്രം 19 പേര്‍ മരിച്ചു. ഇതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം 45 ആയി. പ്രളയത്തില്‍ അകപ്പെട്ട് ഏഴുപേരെ കാണാതായിട്ടുണ്ട്. 14 ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറത്ത് വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഏഴുപേര്‍ മരിച്ചു

പത്തനംതിട്ട റാന്നി വയ്യാറ്റുപുഴയില്‍ ഉരുള്‍പൊട്ടി. ആ പ്രദേശത്തുള്ളവരെ മുഴുവന്‍ കാണാതായി. രണ്ടുപേര്‍ പരുക്കേറ്റ് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ബാക്കി എത്രപേരുണ്ടെന്നോ മറ്റുമുള്ള കാര്യങ്ങളില്‍ വ്യക്തതയില്ല. റാന്നി ഒറ്റപ്പെട്ടുകിടക്കുകയാണ്. പല വീടുകളും വെള്ളംകയറി. രണ്ടുനില വീടുകളില്‍ താഴത്തെ നില പൂര്‍ണമായി വെള്ളത്തിനടിയിലായി. രണ്ടാം നിലയില്‍ കയറിയിരിക്കുന്ന പലരെയും നാവികസേനയുടെ ഹെലിക്കോപ്റ്ററില്‍ എയര്‍ലിഫ്റ്റ് ചെയ്ത് രക്ഷിക്കുമെന്നാണ് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ 11 ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതാത് ജില്ലാ കളക്ടര്‍മാര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിലെ പ്രൊഫഷണല്‍ കേളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി.

കണ്ണൂര്‍ സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. കേരള സര്‍വകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്.

Top