മകളുടെ നൃത്തം കാണാൻ സ്കൂളിലേക്ക് പോകുന്നതിനിടെ വാഹന അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ചാത്തന്നൂർ: മകളുടെ നൃത്തം കാണാൻ സ്കൂളിലേക്ക് പോകുന്നതിനിടെ വാഹന അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

കെഎസ്ആർടിസി ബസിൽ തട്ടി സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ യുവതിയുടെ ദേഹത്തിലൂടെ ടിപ്പർ കയറിയിറങ്ങുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കല്ലുവാതുക്കൽ നടയ്ക്കൽ ഉല്ലാസ് കുമാറിന്‍റെ ഭാര്യ ബിന്ദുകുമാരി(45)യാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ച യുവതി പരിക്കുകളോടെ  രക്ഷപെട്ടു.

കെഎസ്ആർടിസിയിൽ സ്കൂട്ടർ തട്ടി റോഡിൽ വീണ ബിന്ദുവിന്‍റെ ശരീരത്തിലൂടെ ടിപ്പർ കയറി ഇറങ്ങുകയായിരുന്നു.  പാരിപ്പള്ളിഭാഗത്തുനിന്ന്‌ ചാത്തന്നൂരിലേക്ക് വരികയായിരുന്ന സ്കൂട്ടർ കെഎസ്ആർടിസിയുടെ പുറകിലാണ് തട്ടിയത്.

സ്കൂട്ടർ ഓടിച്ചിരുന്ന ഇളംകുളം സിദ്ധി വിനായകയിൽ ബിന്ദുവിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡരികിലേക്ക് സ്കൂട്ടറുമായി മറിഞ്ഞതിനാലാണ് യുവതി പരിക്കുകളോടെ രക്ഷപ്പെട്ടത്.

Top