ബൈക്കിന് പിന്നിൽ ടിപ്പർ ലോറിയിടിച്ച് തലയിലൂടെ ലോറി കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ലോറി ഡ്രൈവർ അറസ്റ്റിൽ

തൃശൂ‍ർ: കാഞ്ഞാണിയിൽ ബൈക്കിന് പിന്നിൽ ടിപ്പർ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. ആനക്കാട് സ്വദേശി പള്ളിത്തറ ശശിയുടെ ഭാര്യ ഷീജയാണ് മരിച്ചത്.

ബൈക്ക് ഓടിച്ചിരുന്ന ശശി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. ഷീജയുടെ തലയിലൂടെ ലോറി കയറി ഇങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ ഷീജ മരണപ്പെട്ടു. സംഭവത്തിൽ ലോറി ഡ്രൈവറെ ഡ്രൈവറെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അശ്രദ്ധയോടെ ഡ്രൈവ് ചെയ്തതിനും മനപൂ‍വ്വമല്ലാത്ത നരഹത്യക്കുമാണ് കേസ് എടുത്തത്. വാണിയമ്പാറയിൽ നിന്ന് കരിങ്കല്ലുമായി വാടാനപ്പള്ളിയിലേക്ക് വന്ന് തിരിച്ചു പോകുകയായിരുന്നു ടിപ്പർ ലോറി.

 

Top