പിറന്നാളാഘോഷത്തിനെത്തി; വനിതാ ഡോക്ടർ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് വനിതാ ഡോക്ടർ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ. സദാ റഹ്മത്ത് എന്ന യുവതിയാണ് മരിച്ചത്.

കോഴിക്കോട് മേയർ ഭവന് അടുത്തുള്ള ലിയോ പാരഡൈസ് അപാർട്മെന്റിന്റെ പന്ത്രണ്ടാം നിലയിൽ നിന്നാണ് വനിതാ ഡോക്ടർ വീണത്. പുലർച്ചെ നാല് മണിക്കായിരുന്നു സംഭവം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അപാർട്മെന്റിൽ പിറന്നാളാഘോഷം  നടന്നിരുന്നു. ഇതിന് വേണ്ടിയായിരുന്നു ഡോക്ടർ ഇവിടെ എത്തിയതാണെന്നാണ് ലഭിക്കുന്ന വിവരം. ശബ്ദം കേട്ട് എത്തിയപ്പോൾ വീണുകിടക്കുന്ന നിലയിൽ ഡോക്ടറെ കണ്ടെത്തുകയായിരുന്നെന്ന് സുരക്ഷാ ജീവനക്കാരൻ പറയുന്നു.

തുടർന്ന് ഫ്ലാറ്റിലുള്ള അസോസിയേഷൻ അധികൃതരെ വിവരം അറിയിക്കുകയും ഏത് ഫ്ലാറ്റിൽ നിന്നുള്ള ആളാണെന്ന് കണ്ടെത്തുകയും ചെയ്തു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Top