ഓസ്‌കാര്‍ ഇവന്റ് മാനേജ്‌മെന്റ് ഗോഡൗണിൽ വൻ തീപിടിത്തം; ഫയർമാൻ കുഴഞ്ഞുവീണു, നായ്ക്കുട്ടികള്‍ വെന്തുമരിച്ചു; തീപിടിത്തം നിയന്ത്രണ വിധേയം

തൃശൂര്‍: ചെമ്പൂകാവ് – പെരിങ്ങാവ് റോഡിൽ ഓസ്‌കാര്‍ ഇവന്റ് മാനേജ്‌മെന്റ് ഗോഡൗണിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമായി. പന്ത്രണ്ടോളം യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്.

തീപിടിത്തത്തിന് പിന്നാലെ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. തീ ശമിപ്പിക്കാനുള്ള ശ്രമത്തിനിടെ ഫയർമാൻ കുഴഞ്ഞുവീണു. കുന്നംകുളം ഫയർഫോഴ്സ് യൂണിറ്റിലെ വിപിനാണ് കുഴഞ്ഞുവീണത്. ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തീ പടര്‍ന്നതോടെ ഇവിടെ ഉണ്ടായിരുന്ന നായ്ക്കുട്ടികള്‍ വെന്തുമരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി.

Top