ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം

കോട്ടയം: കെ കെ റോഡിൽ മണർകാട് ഐരാറ്റുനടയിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡരികിലെ മതിലിലേയ്ക്കു ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം.

വടവാതൂർ കളത്തിപ്പറമ്പിൽ വീട്ടിൽ കെവിൻ രാജാ (22)ണ് മരിച്ചത്. ഇയാൾക്കൊപ്പം ബൈക്കിലുണ്ടായിരുന്ന യുവാവിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബുധനാഴ്ച രാത്രി പത്തരയോടെ മണർകാട് ഐരാറ്റുനടയിലായിരുന്നു അപകടം. കെ കെ റോഡിലൂടെ വരികയായിരുന്നു ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.  മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ.

 

 

Top