പണമിടപാടുമായി ബന്ധപ്പെട്ട തർക്കം; ഉന്തും തള്ളും കയ്യാങ്കളിക്കിടെ വിധവയുടെ മുഖം ഇടിച്ച് പരുക്കേല്‍പ്പിച്ച് വീട്ടമ്മ

നെടുങ്കണ്ടം: പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് വിധവയായ വീട്ടമ്മയുടെ മുഖത്ത് പ്രദേശവാസിയായ ഗൃഹനാഥ ഇടിച്ചു പരുക്കേല്‍പ്പിച്ചു. വീട്ടമ്മയുടെ മുഖത്തെ എല്ലിന് പൊട്ടലുണ്ടായിട്ടുണ്ട്.

തൂക്കുപാലം ചോറ്റുപാറ സ്വദേശിനിയായ വീട്ടമ്മയുടെ മുഖത്തിടിച്ചത് പ്രദേശത്തെ മറ്റൊരു ഗൃഹനാഥയാണ്. പരാതിയെ തുടര്‍ന്ന് നെടുങ്കണ്ടം പോലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാവിലെ ചോറ്റുപാറയിലാണ് സംഭവം. ഭര്‍ത്താവ് മരിച്ച വിധവയായ വീട്ടമ്മയും മകനും ഒറ്റക്കാണ് താമസിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവര്‍ പ്രദേശത്തെ ഒരു കുടുംബത്തില്‍നിന്നും പണം വായ്പ വാങ്ങിയിരുന്നു. ഈ പണം തിരികെ നല്‍കാതെ വന്നതോടെ ഗൃഹനാഥയും ഭര്‍ത്താവും ചേര്‍ന്ന് വിധവയായ വീട്ടമ്മയുടെ വീട്ടിലെത്തി. തുടര്‍ന്ന് സ്ഥലത്ത് തര്‍ക്കമുണ്ടായി.

കയ്യാങ്കളിക്കിടെ വിധവയായ വീട്ടമ്മയുടെ മുഖത്ത് ഗൃഹനാഥയുടെ ഇടിയേറ്റു. ഇടിയുടെ ആഘാതത്തില്‍ മുഖത്തെ എല്ലിന് പൊട്ടലേറ്റു. പരുക്കേറ്റ വീട്ടമ്മ ചികിത്സയിലാണ്. വീട്ടമ്മയുടെ പരാതിയില്‍ വിശദമായ അനേ്വഷണം ആരംഭിച്ചതായി നെടുങ്കണ്ടം പോലീസ് അറിയിച്ചു.

Top