കഞ്ചാവ് കേസിൽ ആന്ധപ്രദേശിൽ പിടിയിലായി  ജാമ്യത്തിലിറങ്ങി;  14 കിലോ കഞ്ചാവുമായി കോഴിക്കോട് വീണ്ടും യുവാവും യുവതിയും പിടിയിൽ

കോഴിക്കോട്: കോഴിക്കോട് 12 കിലോ കഞ്ചാവുമായി യുവാവും രണ്ട് കിലോ കഞ്ചാവുമായി യുവതിയും പിടിയില്‍. കോഴിക്കോട് ജില്ലയില്‍ ചില്ലറ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായാണ് ഇരുവരും പിടിയിലായത്.

ശാന്തിനഗറിലെ ശ്രീനി(42), സീന എന്നിവരാണ് അറസ്റ്റിലായത്. ശ്രീനിയെ 12 കിലോ കഞ്ചാവുമായി വെസ്റ്റ്ഹിൽ ആർമി ബാരക്സ് പരിസരത്തുനിന്നും സീനയെ രണ്ടുകിലോഗ്രാം കഞ്ചാവുമായി വീട്ടിൽ നിന്നുമാണ് അറസ്റ്റുചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിടികൂടിയ കഞ്ചാവിന് പൊതുവിപണിയിൽ ഏഴുലക്ഷത്തോളം രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു.  അറസ്റ്റിലായ ശ്രീനിയും സീനയും കഞ്ചാവ് കേസിൽ ആന്ധ്രാപ്രദേശിൽ ജയിൽശിക്ഷ അനുഭവിച്ച് ജാമ്യത്തില്‍ ഇറങ്ങിയവരാണ്.

Top