പരിശീലന പറക്കലിനിടെ നെടുമ്പാശേരി വിമാനത്താവളത്തിൽ ഹെലികോപ്ടർ തകർന്നുവീണു; ഒരാൾക്ക് പരിക്ക്

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ഹെലികോപ്ടർ തകർന്നുവീണു. കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്.

പരിശീലന പറക്കലിനിടെയാണ്സംഭവം. അപകടത്തിൽ ഹെലികോപ്ടറിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് 12.25 നാണ് സംഭവം. പറന്നുയരുന്നതിനിടെയാണ് ഹെലികോപ്ടർ നിയന്ത്രണം നഷ്ടപ്പെട്ടു തകർന്നുവീണത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റൺവേയിൽനിന്നു ഏതാണ്ട് അഞ്ചു മീറ്റർ മാറിയാണ് അപകടം ഉണ്ടായത്. ഹെലികോപ്ടറിൽ മൂന്നു പേരാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാൾക്ക് പരിക്കേറ്റു. ഇദ്ദേഹത്തിൻ്റെ കൈക്ക് പൊട്ടലേറ്റിട്ടുണ്ട്. മൂവരെയും ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തെത്തുടർന്നു റൺവേ താൽക്കാലികമായി അടച്ചു. ഹെലികോപ്ടറിൻ്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്തുവരികയാണ്.

Top