ചാലക്കുടിയിൽ നിയന്ത്രണംവിട്ട കാർ കാൽനടയാത്രിക്കാരിയെ ഇടിച്ച്   രണ്ടു സ്ത്രീകൾക്ക്  ദാരുണാന്ത്യം; ഒരാളുടെ നില ഗുരുതരം

ചാലക്കുടി: തൃശൂര്‍ ചാലക്കുടി പരിയാരത്ത് വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു.  ഇന്ന്  രാവിലെ 5.45 ന് ചാലക്കുടി- അതിരപ്പിള്ളി റോഡില്‍ പരിയാരം സിഎസ്ആര്‍ കടവിലായിരുന്നു  അപകടം.

കാൽനടയാത്രക്കാരി പരിയാരം ചില്ലായി അന്നു (70), കാർ യാത്രക്കാരി കൊന്നക്കുഴി കരിപ്പായി തോമസിന്‍റെ ഭാര്യ ആനി എന്നിവരാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയന്ത്രണംവിട്ട കാർ കാൽനടയാത്രിക്കാരിയെ ഇടിച്ച ശേഷം മതിലില്‍ ഇടിച്ചാണ് നിന്നത്. പള്ളിയിലേക്ക് പോകുന്ന സമയത്താണ് അന്നുവിനെ കാര്‍ ഇടിച്ചത്.

റോഡില്‍ വളവുള്ള ഭാഗമാണിത്. തോമസാണ് കാര്‍ ഓടിച്ചിരുന്നത്. പരിക്കേറ്റ തോമസ് ചാലക്കുടി സെന്റ്  ജെയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹം  ആശുപത്രിയിലെ മോര്‍ച്ചറിയില്‍.

Top