ആരാധകരെ ശാന്തരാകുവിൻ ! ഒടിടിയിൽ എത്തിയ രോമാഞ്ചത്തിൽ പാട്ടും എത്തി ; സാങ്കേതിക പ്രശ്‌നം പരിഹരിച്ചതായി രോമാഞ്ചം ടീം 

കൊച്ചി: തീയറ്ററിൽ ആരാധകരെ ഇളക്കിമറിച്ച് സൂപ്പർ ഹിറ്റായി മാറിയ രോമാഞ്ചത്തിലെ പാട്ടുകൾ ഒടിടിയിൽ ഇല്ലന്ന പരാതിയ്ക്ക് പരിഹാരമായി. ഒരു ദിവസം ആരാധകരെ മുൾ മുനയിൽ നിർത്തിയ പരാതിയാണ് രോമാഞ്ചം ടീം ഒറ്റ രാത്രി കൊണ്ട് പരിഹരിച്ചത്.

സാങ്കേതിക പ്രശ്നം പരിഹരിച്ചതായി പറഞ്ഞ അണിയറ പ്രവർത്തകർ പാട്ടുകൾ വെള്ളിയാഴ്ച രാത്രി മുതൽ കാണാമെന്നും അറിയിച്ചു. വെള്ളിയാഴ്ചയാണ് ഹോട്ട് സ്റ്റാറിൽ രോമാഞ്ചം റിലീസ് ചെയ്തത്. തീയറ്ററിൽ പേടിപ്പിച്ച് ചിരിപ്പിച്ച ചിത്രം വീണ്ടും കാണാൻ ആരാധകർ ആകാംഷയോടെയാണ് കാത്തിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചിത്രം ഒടിടിയിൽ എത്തിയതും പതിനായിരങ്ങളാണ് ഒന്നിച്ച് ഹോട്ട് സ്റ്റാറിൽ സിനിമ കണ്ടത്. ഇതോടെയാണ് ചിത്രത്തിലെ പാട്ടുകൾ ഒടിടിയിൽ ഇല്ലന്ന് ആരാധകർ കണ്ടെത്തിയത്. തുടർന്ന് , സോഷ്യൽ മീഡിയയിൽ അടക്കം ആരാധകരുടെ പരാതി പ്രളയമായി. തുടർന്നാണ് , രോമാഞ്ചം ടീം ഒടിടിയിൽ റിലീസ് ചെയ്ത ചിത്രം പരിശോധിച്ചത്. തുടർന്ന് വെള്ളിയാഴ്ച രാത്രി 12 മണിയോടെ ചിത്രത്തിൻറെ സാങ്കേതിക തകരാർ പരിഹരിച്ച് വീണ്ടും അപ്‌ലോഡ് ചെയ്യുകയായിരുന്നു.

ചില സാങ്കേതിക പ്രശ്നങ്ങൾ മൂലം ആണ് ഒടിടിയിൽ പാട്ടുകൾ ലഭ്യമല്ലാതിരുന്നതെന്ന് നിർമ്മാതാവ് ജോൺ പോൾ ജോർജ് ജാഗ്രതാ ന്യൂസ് ലൈവിനോട് പറഞ്ഞു. ചില വേർഷൻ മൊബൈൽ ആപ്പിൽ മാത്രമാണ് സാങ്കേതിക പ്രശ്നം ഉണ്ടായിരുന്നത്. ഇത് രാത്രി തന്നെ പരിഹരിച്ചെന്നും, ചിത്രം പൂർണ്ണ തോതിൽ കാണാമെന്നും അദ്ദേഹം പറഞ്ഞു.

Top